കർണാടകയിൽ വർഗീയ സംഘർഷം; ആരാധനാലയങ്ങൾക്കു നേരേ ആക്രമണം, നിരോധനാജ്ഞ

 
India

കർണാടകയിൽ വർഗീയ സംഘർഷം; ആരാധനാലയങ്ങൾക്കു നേരേ ആക്രമണം, നിരോധനാജ്ഞ

ഞായറാഴ്ച ഗണേശ നിമജ്ജന ഘോഷയാത്രക്ക് നേരെ കല്ലേറിഞ്ഞ സംഭവത്തിൽ 21 പോരെ പൊലീസ് അറസ്റ്റു ചെയ്തു

Namitha Mohanan

ബംഗളൂരു: ഞായറാഴ്ച ഗണേശ നിമജ്ജന ഘോഷയാത്രക്ക് നേരെ കല്ലേറുണ്ടായതിന്‍റെ തുടർച്ചയായി കർണാടകയിലെ മാണ്ഡ്യയിൽ വർഗീയ സംഘർഷം. ആരാധനാലയങ്ങൾക്കു നേരേ ആക്രമണമുണ്ടായി. പ്രതിഷേധക്കാരെ പിരിച്ചു വിടാനായി പൊലീസ് ലാത്തി വീശി. പ്രദേശത്ത് വൻ പൊലീസ് സന്നാഹമാണ് വിന്യസിച്ചിരിക്കുന്നത്.

ഞായറാഴ്ച ഗണേശ നിമജ്ജന ഘോഷയാത്രക്ക് നേരെ കല്ലേറിഞ്ഞ സംഭവത്തിൽ 21 പോരെ പൊലീസ് അറസ്റ്റു ചെയ്തു. കൂടുതൽ ആളുകൾക്കെതിരേ നടപടിവേണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധ മാർച്ച് നടന്നത്.

ഇത് പ്രതിഷേധത്തിൽ കലാശിക്കുകയായിരുന്നു. സാമുദായിക സാഹോദര്യത്തെ തകർക്കുന്ന ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് പൊലീസ് കർശന നിർദേശം നൽകി. 

വിദേശത്തേക്ക് കടന്നേക്കുമെന്ന് സൂചന; വിമാനത്താവളത്തിൽ രാഹുലിനായി ലുക്ക്ഔട്ട് നോട്ടീസ്

ടെറസിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിച്ചു, ബ്ലാക്ക് മെയിൽ ചെയ്തു; ഡിവൈഎസ്പിക്കെതിരേ യുവതിയുടെ പരാതി

ഡിറ്റ് വാ ചുഴലിക്കാറ്റ്: ബീച്ചിലേക്കുള്ള യാത്ര ഒഴിവാക്കണം, കള്ളക്കടലിനും കടലാക്രമണത്തിനും സാധ്യത

അസം മുഖ്യമന്ത്രിയുടെ എഐ വിഡിയോ പ്രചരിപ്പിച്ചു; 3 കോൺഗ്രസ് നേതാക്കൾ അറസ്റ്റിൽ

രാജ്യം സാംസ്കാരിക ഉയർത്തെഴുന്നേൽപ്പിൽ: പ്രധാനമന്ത്രി