India

''എന്‍റെ മകളെ ബ്രിജ് ഭൂഷൺ പീഡിപ്പിച്ചിട്ടില്ല'', പരാതിക്കാരിയുടെ പിതാവ്

ഉന്നയിച്ച ആരോപണങ്ങളിൽ ചിലത് വ്യാജമെന്നും വെളിപ്പെടുത്തൽ

MV Desk

ന്യൂഡൽഹി: തന്‍റെ മകളെ റെസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ് ലൈംഗികമായി പീഡിപ്പിച്ചിട്ടില്ലെന്ന് പ്രായപൂർത്തിയാകാത്ത പരാതിക്കാരിയുടെ പിതാവ്. താനും മകളും ബ്രിജ് ഭൂഷണെതിരേ വ്യാജ ആരോപണങ്ങളാണ് ഉന്നയിച്ചതെന്നും ഇയാൾ വെളിപ്പെടുത്തി.

ബ്രിജ് ഭൂഷന്‍റെ ഭാഗത്തുനിന്ന് തന്‍റെ മകൾക്കെതിരേ പക്ഷപാതപരമായ സമീപനമുണ്ടായിട്ടുണ്ട്, എന്നാൽ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ല. കഴിഞ്ഞ വർഷം ഏഷ്യൻ ചാംപ്യൻഷിപ്പിനുള്ള ട്രയൽസിന്‍റെ ഫൈനലിൽ മകൾ പരാജയപ്പെട്ടതിന്‍റെ ദേഷ്യത്തിലാണ് വ്യാജ ആരോപണം ഉന്നയിച്ചതെന്നും വിശദീകരണം.

പഴയ പരാതി പിൻവലിച്ചിട്ടില്ലെന്നും, എന്നാൽ, പുതിയ മകളുടെ പുതിയ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഇയാൾ വ്യക്തമാക്കി.

''ട്രയൽസിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരെല്ലാം ഡൽഹിക്കാരായിരുന്നു. ഫൈനലിൽ മകളുടെ എതിരാളിയിൽ ഡൽഹിയിൽനിന്നു തന്നെയായിരുന്നു. ഇതു നിയമവിരുദ്ധമാണ്. ഇതാണ് ബ്രിജ് ഭൂഷണോട് വിരോധം തോന്നാൻ കാരണം. ആരുടെയും നിർബന്ധമോ ഭീഷണിയോ കാരണമല്ല ഇപ്പോൾ മാറ്റി പറയുന്നത്''.

''ആരോപണങ്ങളിൽ ചിലത് ശരിയാണ്, ചിലത് തെറ്റും. ഞാനൊരു പെൺകുട്ടിയുടെ അച്ഛനാണ്. ഈ സംഘർഷത്തിൽ തുടരാൻ എനിക്കു താത്പര്യമില്ല'', പരാതിക്കാരിയുടെ അച്ഛൻ വ്യക്തമാക്കി. പെൺകുട്ടിക്കു പ്രായപൂർത്തിയായിട്ടില്ലെന്ന അവകാശവാദം തെറ്റാണെന്നും ഇതിനിടെ കുട്ടിയുടെ മാതൃ സഹോദരൻ പറഞ്ഞിരുന്നു.

കോൽക്കത്തയിലെ കൂട്ടബലാത്സംഗം; അതിജീവിതയുടെ മൊഴിയിൽ വൈരുദ്ധ്യം

അടിമാലിയിൽ കനത്ത മഴ; വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഒരാൾക്ക് പരുക്ക്

കളമശേരി‍യിൽ കൂട്ടബലാത്സംഗം: 2 പേർ അറസ്റ്റിൽ

മൂന്നര വ‍യസുകാരിയുടെ ചെവി തെരുവുനായ കടിച്ചെടുത്ത സംഭവം; നായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു

വെടിനിർത്തൽ കരാർ നിലവിൽ വന്നതിനു പിന്നാലെ പലസ്തീനികളെ ഇസ്രയേൽ വെടിവച്ച് കൊന്നു