കെ.സി. വീരേന്ദ്ര
ബംഗളൂരു: അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിൽ കോൺഗ്രസ് എംഎൽഎയെ അറസ്റ്റ് ചെയ്തു. കർണാടകയിലെ കോൺഗ്രസ് എംഎൽഎയായ കെ.സി. വീരേന്ദ്രയാണ് അറസ്റ്റിലായത്. സിക്കിമിൽ വച്ച് അറസ്റ്റ് ചെയ്ത വീരേന്ദ്രയെ കോടതിയിൽ ഹാജരാക്കി. ഉടനെ ബംഗളൂരുവിലേക്ക് എത്തിച്ചേക്കുമെന്നാണ് സൂചന.
12 കോടി രൂപയായിരുന്നു വീരേന്ദ്രയുടെ വീട്ടിൽ നിന്നും ഇഡി കണ്ടെത്തിയത്. ഇതു കൂടാതെ ഒരു കോടി രൂപയുടെ വിദേശ കറൻസിയും ആറുകോടി രൂപയുടെ സ്വർണവും 10 കിലോ വെള്ളിയും കണ്ടെത്തി.
ഇയാളുടെ 17 ബാങ്ക് അക്കൗണ്ടുകളും രണ്ട് ലോക്കറുകളും ഫ്രീസ് ചെയ്തിട്ടുണ്ട്. വീരേന്ദ്ര നിരവധി ബെറ്റിങ് ആപ്പുകൾ പ്രവർത്തിപ്പിച്ചിരുന്നതായി ഇഡി പറയുന്നു. സിക്കിമിലെ ഓൺലൈൻ ചൂതാട്ട കേന്ദ്രം ലീസിനെടുക്കാൻ വന്നപ്പോഴായിരുന്നു ഇയാൾ അറസ്റ്റിലായത്.