ശശി തരൂർ എംപി
ന്യൂഡൽഹി: തുടർച്ചയായി കോൺഗദ്രസിന് തലവേദന സൃഷ്ടിക്കുന്ന ശശി തരൂർ എംപി വീണ്ടും പാർട്ടിയുടെ സുപ്രധാന യോഗത്തിൽ നിന്നും വീട്ടുനിന്നും. തിങ്കളാഴ്ച ആരംഭിക്കുന്ന പാർലമെന്‍റ് ശൈത്യകാല സമ്മേളനവുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ ഞായറാഴ്ച ചേർന്ന യോഗത്തിൽ നിന്നാണ് ശശി തരൂർ വിട്ടു നിന്നത്. മുൻപ് പാർട്ടി യോഗങ്ങളിൽ നിന്നും തരൂർ വിട്ടു നിന്നത് ചർച്ചയായിരുന്നു.
എന്നാൽ തരൂർ കേരളത്തിലായതിനാലാണ് പങ്കെടുക്കാത്തതെന്നാണ് തരൂരിന്‍റെ ഓഫിസിന്‍റെ വിശദീകരണം. അനാരോഗ്യം ചൂണ്ടിക്കാട്ടി ശശി തരൂർ എസ്ഐആർ വിഷയത്തിൽ വിളിച്ചുചേർത്ത കോൺഗ്രസ് യോഗത്തിൽ നിന്നും വിട്ടുനിന്നിരുന്നു.
എന്നാൽ അതിന് മുന്നത്തെ ദിവസം മുമ്പ് പ്രധാനമന്ത്രി മോദിയുടെ പരിപാടിയിൽ പങ്കെടുത്തത് ചൂണ്ടിക്കാട്ടി ചോദ്യങ്ങൾ ഉയർന്നുണ്ട്.