മുഹമ്മദ് അസ്ഹറുദ്ദീൻ 
India

തെലങ്കാനയിൽ കോൺഗ്രസ് സ്ഥാനാർഥിയായി അസ്ഹറുദ്ദീൻ; രണ്ടാം ഘട്ട സ്ഥാനാർഥിപ്പട്ടിക പുറത്തു വിട്ടു

വെള്ളിയാഴ്ച പുറത്തു വിട്ട രണ്ടാം ഘട്ട സ്ഥാനാർഥിപ്പട്ടികയിലാണ് അസ്ഹറുദ്ദീന്‍റെ പേരും ഇടം പിടിച്ചിരിക്കുന്നത്.

ന്യൂഡൽഹി: തെലങ്കാനയിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കാനൊരുങ്ങി ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീൻ. ജൂബിലീ ഹിൽസ് മണ്ഡലത്തിൽ നിന്നായിരിക്കും അസ്ഹറുദ്ദീൻ മത്സരിക്കുക. വെള്ളിയാഴ്ച പുറത്തു വിട്ട രണ്ടാം ഘട്ട സ്ഥാനാർഥിപ്പട്ടികയിലാണ് അസ്ഹറുദ്ദീന്‍റെ പേരും ഇടം പിടിച്ചിരിക്കുന്നത്. നിലവിൽ ഉത്തർപ്രദേശിലെ മൊറാദാബാദിൽ നിന്നുള്ള എംപിയാണ് അസ്ഹറുദ്ദീൻ. 45 സ്ഥാനാർ‌ഥികളെയാണ് കോൺഗ്രസ് രണ്ടാം ഘട്ടത്തിൽ പ്രഖ്യാപിച്ചിരിക്കുന്നത്.

മുൻ എംപി മധു ഗൗഡ് യാക്ഷി ലാൽ ബഹാദൂർ നഗറിൽ നിന്നും പൊന്നം പ്രഭാകർ ഹസ്നാബാദിൽ നിന്നും തുംല നാഗേശ്വർ റാവു ഖമ്മാമിൽ നിന്നും മത്സരിക്കും. 119 അംഗ സഭയിലേക്ക് ഇതു വരെ 100 സ്ഥാനാർഥികളെയാണ് കോൺഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. നവംബർ 30നാണ് തെലങ്കാനയിൽ തെരഞ്ഞെടുപ്പ്.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുർ ഖാർഗെ , സോണിയാ ഗാന്ധി എന്നിവർ തെലങ്കാന നേതാക്കളുമായി നടത്തിയ ചർച്ചക്കു പുറകേയാണ് രണ്ടാം ഘട്ട സ്ഥാനാർഥിപ്പട്ടിക പുറത്തു വിട്ടത്.

അയ്യപ്പസംഗമം: യുഡിഎഫിൽ അഭിപ്രായഭിന്നത

തൃശൂർ ലുലു മാൾ പദ്ധതി: നിയമപരമായി മുന്നോട്ട് പോകുമെന്ന് എം.എ. യൂസഫലി

ഇന്ത്യൻ താരിഫ് യുഎസിനെ കൊല്ലുന്നു: ട്രംപ്

ഇന്ത്യ റഷ്യയിൽനിന്ന് കൂടുതൽ വ്യോമ പ്രതിരോധ സംവിധാനങ്ങൾ വാങ്ങും

അമീബയും ഫംഗസും ബാധിച്ച പതിനേഴുകാരൻ തിരികെ ജീവിതത്തിലേക്ക്; ലോകത്ത് ഇതാദ്യം