വൈ.എസ്. ശർമിള
വിജയവാഡ: അന്യായമായി തന്നെ വീട്ടുതടങ്കലിൽ വച്ചിരിക്കുന്നുവെന്ന ആരോപണവുമായി ആന്ധ്ര പ്രദേശ് കോൺഗ്രസ് അധ്യക്ഷ വൈ.എസ്. ശർമിള. എക്സിൽ പങ്കു വച്ച പോസ്റ്റിലൂടെയാണ് താൻ വീട്ടു തടങ്കലിലാണെന്ന് ശർമിള വെളിപ്പെടുത്തിയിരിക്കുന്നത്.
മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡു തന്നെ വീട്ടുതടങ്കലിൽ ആക്കിയിരിക്കുന്നതിന്‍റെ കാരണം വെളിപ്പെടുത്തണമെന്നും അവർ ആവശ്യപ്പെടുന്നു.
കോൺഗ്രസ് ഓഫിസിലേക്ക് പോകുന്നത് കുറ്റകൃത്യമാണോ, എന്തുകൊണ്ടാണ് ഭരണഘടനാപരമായ അവകാശങ്ങൾ റദ്ദാക്കാൻ ശ്രമിക്കുന്നത്, എന്തിനെയാണ് സർക്കാർ ഭയക്കുന്നതെന്നും ശർമിള എക്സിൽ പങ്കു വച്ച പോസ്റ്റിൽ ചോദിക്കുന്നു.