വിവാഹ വാർഷികദിനത്തിൽ വിവാഹവസ്ത്രങ്ങളണിഞ്ഞ് ദമ്പതികൾ ജീവനൊടുക്കി 
India

വിവാഹ വാർഷികദിനത്തിൽ വിവാഹവസ്ത്രങ്ങളണിഞ്ഞ് ദമ്പതികൾ ജീവനൊടുക്കി; അവസാന ആഗ്രഹവും സഫലമാക്കി !!!

വെള്ളപ്പൂക്കൾകൊണ്ട് കട്ടിലിൽ അലങ്കരിച്ച് വെള്ളത്തുണികൊണ്ട് പുതപ്പിച്ച നിലയിലായിരുന്നു ഭാര്യയുടെ മൃതദേഹം.

മഹാരാഷ്ട്ര: നാഗ്പൂരിൽ 26-ാം വിവാഹ വാർഷികദിനത്തിൽ വിവാഹവസ്ത്രങ്ങളണിഞ്ഞ് ദമ്പതികൾ ജീവനൊടുക്കി. പ്രമുഖ ഹോട്ടലുകളിൽ ഷെഫ് ആയി ജോലി ചെയ്തിരുന്ന ജെറിൽ ഡാംസൺ ഓസ്‌കാർ (57), ഭാര്യ ആനി (46) എന്നിവരാണു മരിച്ചത്. വിവാഹവാർഷികത്തോടനുബന്ധിച്ച് അർദ്ധരാത്രി വരെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഇവർ വിരുന്ന് നൽകിയിരുന്നു. ഇതിനുശേഷമായിരുന്നു ആത്മഹത്യ.

ചൊവ്വാഴ്ച പുലർച്ചെ നാഗ്പുരിലാണു സംഭവം. ജെറിൽ ഡാംസൺ അടുക്കളയിൽ തൂങ്ങിമരിച്ച നിലയിലും ഭാര്യ റൂമിലെ ഒരു കട്ടിലിൽ വധുവിന്‍റെ വസ്ത്രത്തിലും മരിച്ച നിലിയിലാണ് പൊലീസ് കണ്ടെത്തിയത്. വെള്ളപ്പൂക്കൾകൊണ്ട് കട്ടിലിൽ അലങ്കരിച്ച് വെള്ളത്തുണികൊണ്ട് പുതപ്പിച്ച നിലയിലായിരുന്നു ഇവരുടെ മൃതദേഹം. കയറിൽ നിന്ന് ശരീരം അഴിച്ചുമാറ്റിയ ശേഷം ഭാര്യയുടെ മൃതദേഹം അലങ്കരിച്ചശേഷം ജെറിൽ ഫാനിൽ തൂങ്ങിമരിക്കുകയായിരുന്നെന്നു കരുതുന്നതായി പൊലീസ് പറഞ്ഞു.

മരിക്കും മുൻപ് ഇരുവരും സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പും വിൽപത്രവും പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ, എന്തിനാണു ജീവനൊടുക്കിയതെന്നു വ്യക്തമല്ല. ആത്മഹത്യാക്കുറിപ്പിൽ അവരുടെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും കുടുംബാംഗങ്ങൾക്കിടയിൽ സ്വത്തുക്കൾ സുഗമമായി വിതരണം ചെയ്യണമെന്നും മുതിർന്നവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ദമ്പതികളുടെ അവസാന ആഗ്രഹപ്രകാരം, ജരിപട്ക കത്തോലിക്കാ സെമിത്തേരിയിൽ ഇരുവരേയും കൈകൾ കോർത്ത് ഒരു ശവപ്പെട്ടിയിൽ ഒരുമിച്ച് അടക്കം ചെയ്തു.

ഇരുവർക്കും കുട്ടികളില്ലായിരുന്നു. കൊവിഡിനു മുൻപു ഹോട്ടലുകളിൽ ഷെഫ് ആയി ജോലി ചെയ്തിരുന്ന ജെറിൽ പിന്നീട് ജോലി ഉപേക്ഷിച്ചിരുന്നു. ഇവർക്ക് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായും മക്കളില്ലാത്തതിന്‍റെ ദു;ഖം അലട്ടിയിരുന്നതായും ബന്ധുക്കൾ പൊലീസിനോടു പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം കൂടുതൽ അന്വേഷണം നടത്തുമെന്നു പൊലീസ് വ്യക്തമാക്കി.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു

'വാപുര സ്വാമി' ക്ഷേത്ര നിർമാണം തടഞ്ഞ് ഹൈക്കോടതി