റായ്പുര്‍: ബലാത്സംഗം ചെയ്തയാളുടെ കുഞ്ഞിന് ജന്മം നല്‍കാന്‍ ഇരയെ നിര്‍ബന്ധിക്കാനാകില്ലെന്ന് ഛത്തിസ്ഗഡ് ഹൈക്കോടതി. ബലാത്സംഗത്തിനിരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ 24 ആഴ്ചയും 6 ദിവസവുമായ ഗര്‍ഭം അലസിപ്പിക്കാന്‍ കോടതി അനുവാദം നല്‍കി. ഇക്കാര്യത്തിൽ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും ഇരയ്ക്കു നൽകണമെന്നും കോടതി പറഞ്ഞു.
ബലാത്സംഗത്തിലൂടെ ഗർഭിണിയായ ഹർജിക്കാരി ഇത് അലസിപ്പിക്കാൻ കോടതിയുടെ അനുമതി തേടുകയായിരുന്നു. ഇരയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി ഗര്‍ഭഛിദ്രത്തിന് കോടതി അനുമതി നല്‍കുകയായിരുന്നു.