കെ. കവിത 
India

മദ്യനയക്കേസ്: കെ. കവിതയുടെ ജാമ്യാപേക്ഷ തള്ളി

മദ്യനയക്കേസിൽ സിബിഐയും ഇഡിയും കവിതയ്ക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു

ajeena pa

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഇഡി അറസ്റ്റ് ചെയ്ത് ബിആർഎസ് നേതാവ് കെ. കവിതയുടെ ജാമ്യാപേക്ഷ വിചാരണക്കോടതി തള്ളി. റൗസ് അവന്യൂ കോടതിയിലെ സ്പെഷൽ ജഡ്ജ് കാവേരി ബവേജയാണ് അപേക്ഷ തള്ളിയത്.

മദ്യനയക്കേസിൽ സിബിഐയും ഇഡിയും കവിതയ്ക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. മാർച്ച് 15 മാണ് ഇഡി കവിതയെ അറസ്റ്റ് ചെയ്തത്. ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയവേ സിബിഐയും അറസ്റ്റ് രേഖപ്പെടുത്തി. ഡൽഹി മദ്യനയത്തിന്‍റെ പ്രയോജനം ലഭിക്കാൻ ഡൽഹി മുഖ മന്ത്രി അരവിന്ദ് കെജ്‌രിവാളും എഎപി നേതാവ് മനീഷ് സിസോദിയയുമായും കവിത ഗൂഢാലോചന നടത്തിയെന്നും പകരമായി നേതാക്കൾക്കു 100 കോടി കൈമാറിയെന്നും ഇഡി വെളുപ്പെടുത്തിയിരുന്നു.

അമീബിക് മസ്തിഷ്ക ജ്വരം; ഒരാൾ കൂടി മരിച്ചു

നവി മുംബൈ തീപിടിത്തം; മരിച്ചവരിൽ മലയാളി കുടുംബത്തിലെ 3 പേർ

പാറ്റയെ തീയിട്ട് കൊല്ലാൻ ശ്രമിക്കുന്നതിനിടെ ഫ്ലാറ്റിന് തീ പിടിച്ചു; ഒരാൾ മരിച്ചു

പണപ്പിരിവിനെന്ന പേരിൽ വീട്ടിലെത്തി 9 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; 59കാരൻ അറസ്റ്റിൽ

അതിതീവ്ര മഴ; ബുധനാഴ്ച മൂന്നു ജില്ലകളിൽ റെഡ് അലർട്ട്