India

മതവിദ്വേഷം പ്രോത്സാഹിപ്പിച്ചതിനെടുത്ത കേസ്; അണ്ണാമലൈയുടെ ഹർജിയിൽ വിധി പറയുന്നത് മാറ്റി

സേലം സ്വദേശി നൽകിയ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്

ajeena pa

ചെന്നൈ: മതവിദ്വേഷം പ്രോത്സാഹിപ്പിച്ചെന്ന് ആരോപിച്ച് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ.അണ്ണാമല നൽകിയ ഹർജിയിൽ വിധി പറയുന്നത് അനിശ്ചിതമായി മാറ്റി. ദീപാവലിയോടനുബന്ധിച്ച് പടക്കം പൊട്ടിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ആദ്യം കോടതിയെ സമീപിച്ചത് ക്രിസ്ത്യൻ സന്നദ്ധ സംഘടനയാണെന്ന അണ്ണാമലൈയുടെ പ്രസ്താവനയാണ് കേസിനാധാരം.

എന്നാൽ ഇതു തെറ്റാണെന്ന് ചൂണ്ടിക്കാട്ടി മതവിദ്വേഷം ഉണ്ടാക്കാൻ അണ്ണാമലൈ ബോധപൂർവ്വം ശ്രമിക്കുകയാണെന്നു കാണിച്ച് സേലം സ്വദേശി നൽകിയ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇതു റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് അണ്ണാമലൈ കോടതിയെ സമീപിച്ചത്.

ശ്രീനിവാസന് വിട

ഗർഭിണിയായ യുവതിയെ മർദിച്ച സംഭവം; സസ്പെൻഷനിലായ സിഐക്കെതിരേ കേസെടുക്കണമെന്ന ആവശ‍്യം ശക്തം

തണുത്തു വിറച്ച് ഉത്തരേന്ത്യ; 79 വിമാനങ്ങൾ റദ്ദാക്കി

സഞ്ജു തിരിച്ചെത്തി; ബാറ്റർമാർ കസറി, ഇന്ത്യക്ക് ജയം

ഹയർ സെക്കൻഡറി, പ്ലസ് ടു ഹിന്ദി പരീക്ഷ മാറ്റി വച്ചു