India

'ഗോഹത്യ ചെയ്യുന്നവർ നരകത്തിൽ ചീഞ്ഞളിയും, പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണം'; അലഹബാദ് ഹൈക്കോടതി

അലഹബാദ്: രാജ്യം മുഴുവൻ ഗോഹത്യ നിരോധിക്കണമെനും പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്നും കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതി. ഹിന്ദു മതത്തിൽ ദൈവത്തിന്‍റെ സ്ഥാനമാണ് പശുവിനെന്നും ജസ്റ്റിസ് ഷമീം അഹമ്മദ് പറഞ്ഞു.

പശുവിനെ കൊല്ലുന്നവരും അതിന് കൂട്ടുനിൽക്കുന്നവരും നരകത്തിൽ ചീഞ്ഞളിയുമെന്നാണ് പുരാണത്തിൽ പറയുന്നതെന്നും ഹൈക്കോടതി പറഞ്ഞു. പശുവിറച്ചി കടത്തിയതിന് രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസ് റദ്ദാക്കണമെന്ന് ആശ്യപ്പെട്ട് മുഹമ്മദ് അബ്ദുള്‍ ഖാലിക് സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് സിംഗിള്‍ ബെഞ്ചിന്‍റെ നിരീക്ഷണം.

രാജ്യത്ത് ഗോഹത്യ നിരോധിക്കാനുള്ള നടപടികൾ കേന്ദ്ര സർക്കാർ സ്വീകരിക്കുമെന്ന് കരുതുന്നതായും കോടതി പറഞ്ഞു. പശുവിനെ ആദരിക്കുന്ന രീതിക്ക് വേദകാലഘട്ടത്തോളം പഴക്കമുണ്ട്. ഹിന്ദുമത വിശ്വാസപ്രകാരം മതപുരോഹിതരേയും പശുക്കളേയും ബ്രഹ്മാവ് ഒരേസമയമാണ് സൃഷ്ടിച്ചത്. ഹിന്ദുദൈവങ്ങളായ ശിവനും ഇന്ദ്രനും കൃഷ്ണനും മറ്റു ദേവതകളുമായും പശു ബന്ധപ്പെട്ടിരിക്കുന്നു. ഇന്ത്യ ഒരു മതേതര രാജ്യമായതിനാൽ ഹിന്ദുമതം ഉൾപ്പെടെ എല്ലാമതങ്ങളും ആദരിക്കണമെന്നും കോടതി വ്യക്തമാക്കി.

സംസ്ഥാനത്ത് ഉയർന്ന താപനില; പാലക്കാടും കൊല്ലത്തും തൃശൂരും പ്രത്യേക മുന്നറിയിപ്പ്

ഡ്രൈവിങ് ടെസ്റ്റിനെച്ചൊല്ലി സംസ്ഥാനത്ത് വ്യാപക പ്രതിഷേധം

ചില്ലറയെച്ചൊല്ലി തര്‍ക്കം: കണ്ടക്ടര്‍ ബസിൽ നിന്നും തള്ളിയിട്ട യാത്രക്കാരന്‍ മരിച്ചു

കൊവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ നിന്നും പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി

''ആചാരപരമായ ചടങ്ങുകളോടെ നടക്കാത്ത ഹൈന്ദവ വിവാഹങ്ങൾക്ക് നിയമസാധുതയില്ല'', സുപ്രീംകോടതി