നരേന്ദ്രമോദി

 
India

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു; പ്രധാനമന്ത്രിക്കെതിരേ ഹൈക്കോടതിയെ സമീപിക്കാൻ സിപിഐ

ദൂരദർശനിലൂടെ പ്രധാനമന്ത്രി നടത്തിയ പ്രസംഗം പൂർണമായും രാഷ്ട്രീയപരമാണെന്നാണ് പരാതിക്കാർ ആരോപിക്കുന്നത്

Aswin AM

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ മദ്രാസ് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി സിപിഐ. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയിൽ മോദിക്കെതിരേ കേസെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷന് നിർദേശം നൽകണമെന്നാണ് ആവശ‍്യം. പി. സന്തോഷ് കുമാർ എംപി, അനിൽ അക്കര, എംഎ. ബേബി എന്നിവർ കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരുന്നുവെങ്കിലും തുടർനടപടിയുണ്ടായില്ല.

ഈ പശ്ചാത്തലത്തിലാണ് ഇപ്പോൾ സിപിഐ കോടതിയെ സമീപിക്കുമെന്ന് വ‍്യക്തമാക്കിയിരിക്കുന്നത്. ദൂരദർശനിലൂടെ പ്രധാനമന്ത്രി നടത്തിയ പ്രസംഗം പൂർണമായും രാഷ്ട്രീയപരമാണെന്നാണ് പരാതിക്കാർ ആരോപിക്കുന്നത്.

വിവിധ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് പ്രഖ‍്യാപിച്ചിരിക്കുന്നതിനാൽ പ്രതിപക്ഷത്തെ ലക്ഷ‍്യം വച്ചുള്ള ഇത്തരം പ്രസംഗങ്ങൾ വോട്ടർമാരെ സ്വാധീനിക്കാനുള്ള ശ്രമമാണെന്നും ഇവർ പറയുന്നു.

തീരുമാനം നീട്ടിയാൽ ഇറാൻ വലിയ വില നൽകേണ്ടി വരും: ട്രംപ്

നൈറ്റ് ക്ലബ്ബിലെ അടിപിടി; സ്റ്റോക്സിനും അറ്റ്കിൻസണും എട്ടിന്‍റെ പണികൊടുത്ത് ഇസിബി

വന്യജീവി ആക്രമണം: 2 ആഴ്ചയ്ക്കുള്ളിൽ 6 പേരുടെ ജീവൻ നഷ്ടപ്പെട്ടു, അടിയന്തര ഇടപെടൽ ആവശ‍്യമാണെന്ന് പിണറായി വിജയൻ

'നിങ്ങൾ ഈ പാർട്ടി സെക്രട്ടറി ആ‍യി തുടരുന്ന കാലത്തോളം കണ്ണൂർ ജില്ലയിൽ ഇനിയും പരാജയം ഉണ്ടാകും'; കെ.കെ. രാഗേഷിന് രൂക്ഷ വിമർശനം

വി. ജോയ് ജില്ലാ സെക്രട്ടറിയാകുന്നത് ചോദ്യം ചെയ്ത് മൂന്ന് കമ്മിറ്റി അംഗങ്ങൾ; പരിചയസമ്പന്നനായ നേതാവിനെ വേണമെന്ന് ആവശ്യം