basudeb acharia 
India

മുതിർന്ന സിപിഎം നേതാവ് ബസുദേബ് ആചാര്യ അന്തരിച്ചു

വാർധക്യ സഹജമായ അസുഖങ്ങള്‍ ബാധിച്ച ബസുദേബ് ആചാര്യ ഏതാനും വർഷങ്ങളായി മകൻ്റെ വസതിയിൽ കഴിഞ്ഞുവരികയായിരുന്നു.

കൊല്‍ക്കൊത്ത: മുതിര്‍ന്ന സിപിഎം നേതാവും മുൻ പാർലമെന്‍റ് അംഗവുമായ ബസുദേബ്‌ ആചാര്യ അന്തരിച്ചു. 81 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടന്ന് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ബസുദേബ് ആചാര്യ ഏതാനും വർഷങ്ങളായി മകൻ്റെ വസതിയിൽ കഴിഞ്ഞുവരികയായിരുന്നു.

1942 ജൂൺ 11-ന് പശ്ചിമ ബംഗാളിലെ പുരുലിയ ജില്ലയിലെ ബെറോയിൽ ജനിച്ച ബസുദേബ് ആചാര്യ റാഞ്ചി സർവ്വകലാശാലയിലും, കൊൽക്കൊത്ത സർവ്വകലാശാലയിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. പിന്നീട് 1975 ഫെബ്രുവരി 25-ന് രാജലക്ഷ്മി ആചാര്യയെ വിവാഹം ചെയ്തു.

ട്രേഡ് യൂണിയൻ പ്രവർത്തനത്തിലൂടെ നേതൃനിരയിലേക്ക് എത്തിച്ചു. 1980-ൽ ഏഴാം ലോകസഭയിലേക്കാണ് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്. 1984 മുതൽ 2014 വരെ തുടർച്ചയായി 9 തവണ പശ്ചിമ ബംഗാളിലെ ബങ്കുര മണ്ഡലത്തിൽനിന്നുള്ള എംപിയായിരുന്നു ബസുദേബ്. 2014ൽ തൃണമൂൽ കോൺഗ്രസ് നേതാവ് മുൻമുൻ സെന്നിനോട് പരാജയപ്പെട്ടു.

1981-ൽ സി.പി.ഐ. (എം)-ൻ്റെ പുരുലിയ ജില്ലാ കമ്മിറ്റി, 1985 മുതൽ സി.പി.ഐ. (എം)‌-ൻ്റെ പശ്ചിമ ബംഗാൾ ഘടകത്തിൻ്റെ സംസ്ഥാന കമ്മിറ്റി, എന്ന് തുടങ്ങി ദീർഘകാലം സിപിഎമ്മിൻ്റെ സംസ്ഥാന സമിതിയിലും കേന്ദ്ര കമ്മിറ്റിയിലും ബസുദേബ് അംഗമായിരുന്നു.

പാലക്കാട്ട് യുവതി തൂങ്ങിമരിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ

സമരങ്ങൾ തടഞ്ഞാൽ തലയടിച്ച് പൊട്ടിക്കും; പൊലീസുകാർക്കെതിരേ കെഎസ്‌യു നേതാവിന്‍റെ ഭീഷണി

കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനം ഹൈക്കോടതി വിധിയുടെ ലംഘനമെന്ന് തന്ത്രിമാർ

അങ്ങ് കേസുകളിൽ പ്രതിയല്ലായിരുന്നോ? മന്ത്രിമാരും പ്രതികൾ അല്ലേ? മുഖ്യമന്ത്രിക്കെതിരേ രാഹുൽ മാങ്കൂട്ടത്തിൽ

മതപരിവർത്തന നിരോധന നിയമങ്ങൾക്കെതിരായ ഹർജികളിൽ സുപ്രീം കോടതി സംസ്ഥാനങ്ങളോട് നിലപാട് തേടി