മൂന്നു പേർക്ക് പ്രായപരിധിയിൽ ഇളവ്; കേന്ദ്ര കമ്മിറ്റിയിൽ റിയാസില്ല, പകരം സലീഖയുടെ സർപ്രൈസ് എൻട്രി

 
India

മൂന്നു പേർക്ക് പ്രായപരിധിയിൽ ഇളവ്; കേന്ദ്ര കമ്മിറ്റിയിൽ റിയാസ് ഇല്ല, പകരം സലീഖയുടെ സർപ്രൈസ് എൻട്രി

പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, സുഭാഷിണി അലി, മണിക് സര്‍ക്കാര്‍, സൂര്യകാന്ത് മിശ്ര, ജി. രാമകൃഷ്ണന്‍ എന്നിവരെയാണ് പ്രായപരിധി മാനദണ്ഡ പ്രകാരം ഒഴിവാക്കിയത്

മധുര: സിപിഎം പാർട്ടി കോൺഗ്രസ് പുരോഗമിക്കുകയാണ്. പ്രായ പരിധി അടക്കമുള്ള കാര്യങ്ങൾ പാർട്ടി കോൺഗ്രസിൽ പരിഗണിച്ചു. 75 വയസിനു മുകളിലുള്ള മൂന്നു പേർക്ക് മാത്രമാണ് പ്രായ പരിധിയിൽ ഇളവ് നൽകിയത്.

പിണറായി വിജയൻ, യൂസഫ് താരിഗാമി, പി.കെ. ശ്രീമതി എന്നിവർക്കാണ് ഇളവ് നൽകിയത്. പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, സുഭാഷിണി അലി, മണിക് സര്‍ക്കാര്‍, സൂര്യകാന്ത് മിശ്ര, ജി. രാമകൃഷ്ണന്‍ എന്നിവരെ പ്രായപരിധി മാനദണ്ഡ പ്രകാരം ഒഴിവാക്കി.

അതേസമയം, പി.എ. മുഹമ്മദ് റിയാസ് കേന്ദ്ര കമ്മിറ്റിയിലേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ടി.പി. രാമകൃഷ്ണൻ, പുത്തലത്ത് ദിനേശൻ, കെ.എസ്. സലീഖ എന്നിവരാണ് കേരളത്തിൽ നിന്നു കേന്ദ്ര കമ്മിയിലേക്കെത്തുന്നത്.

ജമ്മു കശ്മീരിൽ സുരക്ഷാ സേന ഹിസ്ബുൾ മുജാഹിദീൻ ഭീകര മൊഡ്യൂൾ തകർത്തു; 3 ഭീകരർ പിടിയിൽ

പ്രധാനമന്ത്രിയുടെ സന്ദർശനത്തിനു പിന്നാലെ മണിപ്പൂരിൽ വീണ്ടും സംഘർ‌ഷം

കോൺഗ്രസ് വേണ്ട; ബിഹാറിൽ ഒറ്റയ്ക്ക് മത്സരിക്കാൻ ആർജെഡി

തിരുവനന്തപുരത്ത് മുത്തച്ഛനെ ചെറുമകൻ കുത്തിക്കൊന്നു

പാലക്കാട്ട് ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയ്ക്കിടെ ആനയിടഞ്ഞു