കനത്ത മഴയെ തുടർന്ന് രൂപപ്പെട്ട വെള്ളക്കെട്ട് 
India

മിചൗങ് ചുഴലിക്കാറ്റിന്‍റെ തീവ്രത കുറയുന്നു; മഴ കുറഞ്ഞെങ്കിലും ദുരിതം തുടരുന്നു

ആന്ധ്ര തീരം തൊട്ട മിചൗങ് ചുഴലിക്കാറ്റിന്‍റെ തീവ്രത കുറഞ്ഞു. ചുഴലിക്കാറ്റ് ന്യൂനമർദമായി മാറുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്

MV Desk

ചെന്നൈ: മഴ കുറഞ്ഞെങ്കിലും മിചൗങ് ചുഴലിക്കാറ്റ് വിതച്ച ദുരിതം തുടരുകയാണ്. ചെന്നെയിലെ വിവിധ മേഖലകൾ ഇപ്പോഴും വെള്ളക്കെട്ടിൽ നിന്ന് മോചനം നേടിയിട്ടില്ല. മഴ കുറഞ്ഞ സാഹചര്യത്തിൽ രക്ഷാ പ്രവർത്തനം വീണ്ടും തുടരും. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂർ, ചെങ്കൽപേട്ട് എന്നീ ജില്ലകളിൽ പൊതു അവധിയാണ്.

അതേസമയം, ആന്ധ്ര തീരം തൊട്ട മിചൗങ് ചുഴലിക്കാറ്റിന്‍റെ തീവ്രത കുറഞ്ഞു. ചുഴലിക്കാറ്റ് ന്യൂനമർദമായി മാറുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. സംസ്ഥാനത്തിന്‍റെ ദക്ഷിണ ജില്ലകളിൽ ചുഴലി നാശനഷ്ടങ്ങൾ വിതച്ചെങ്കിലും കൂടുതൽ വടക്കോട്ട് നീങ്ങി മിചൗങ് ദുർബലമാവുമെന്ന് കാലാവസ്ഥാ നിരീക്ഷണവിഭാഗം അറിയിച്ചു. മുൻകരുതലായി ദക്ഷിണ ആന്ധ്രയിൽ വ്യാപക ഒഴിപ്പിക്കൽ നടത്തിയിരുന്നു.

8 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിട്ടുണ്ട്. 50 ഓളം വിമാനങ്ങളും 100 ട്രെയിനുകളും റദ്ദാക്കി. ദുരന്തബാധിത ജില്ലകളിൽ ദുരിതാശ്വാസ പ്രവര്‍ത്തനനങ്ങൾക്കായി ഉന്നത ഉദ്യോഗസ്ഥരെ നിയോഗിച്ചതായി സംസ്ഥാന സർക്കാർ അറിയിച്ചു.തമിഴ്നാട്ടിലെ നാല് ജില്ലകളിൽ ഇന്നും സ്കൂളുകൾക്ക് അവധിയാണ്.

കെസി ഇടപെട്ടു; കേരളത്തിന് വൈദ‍്യുതി നൽകാൻ ഹിമാചൽ പ്രദേശ്

സെപ്റ്റംബർ 15നും വൈദ‍്യുതി നിയന്ത്രണമുണ്ടാകും; മുന്നറിയിപ്പുമായി കെഎസ്ഇബി

അങ്കമാലിയിൽ ട്രാഫിക് പരിഷ്കാരം: മൂന്ന് ദിവസം ട്രയൽ റൺ

അയോധ്യ രാമക്ഷേത്ര സിഇഒ നിയമനത്തെച്ചൊല്ലി വിവാദം; അഭിമുഖത്തിന് ഹാജരാകാത്ത ആളെ സിഇഒയായി നിയമിച്ചെന്ന് ആരോപണം

ഏകദിനത്തിൽ ഏറ്റവും കൂടുതൽ കാലം അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച താരം; സച്ചിന്‍റെ റെക്കോഡ് തകർത്ത് സിംബാബ്‌വെൻ താരം