പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന ദേവേന്ദ്ര രാജ

 
India

കബഡി മത്സരത്തിൽ വിജയിച്ച ദളിത് വിദ‍്യാർഥിയെ വെട്ടി പരുക്കേൽപ്പിച്ചു; മുഖ‍്യ പ്രതി പിടിയിൽ

പ്ലസ് വൺ വിദ‍്യാർഥിയായ ദേവേന്ദ്ര രാജയെയാണ് ഇതര ജാതിക്കാർ ആക്രമിച്ചത്

Aswin AM

ചെന്നൈ: തൂത്തുകുടിയിൽ കബഡി മത്സരത്തിൽ വിജയിച്ച ദളിത് യുവാവിനെ വെട്ടി പരുക്കേൽപ്പിച്ചു. പ്ലസ് വൺ വിദ‍്യാർഥിയായ ദേവേന്ദ്ര രാജയെയാണ് ഇതര ജാതിക്കാർ ആക്രമിച്ചത്. സ്കൂളിലേക്ക് പോകും വഴി മൂന്ന് യുവാക്കൾ ബസിൽ നിന്നും വിളിച്ചിറക്കി വെട്ടുകയായിരുന്നു.

സംഭവത്തിൽ വിരലുകൾ അറ്റു പോവുകയും ഗുരുതരമായി പരുക്കേൽക്കുകയും ചെയ്ത വിദ‍്യാർഥിയെ തിരുനെൽവേലി മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മുഖ‍്യപ്രതി ലക്ഷ്മണൻ പിടിയിലായതായി പൊലീസ് അറിയിച്ചു.

ദേവേന്ദ്ര രാജ

ജമ്മു കശ്മീരിന് പൂർണ സംസ്ഥാന പദവി: നിയമസഭയിൽ പ്രമേയം അവതരിപ്പിച്ച് ഒമർ അബ്ദുള്ള; പ്രതിഷേധിച്ച് ബിജെപി എംഎൽഎമാർ

മന്ത്രി കെ.എം. ഷാജിയുടെ ആഡംബര കാർ യാത്ര; സർക്കാരിനും മോട്ടോർ വാഹന കമ്മിഷണർക്കും പരാതി നൽകി അഭിഭാഷകൻ

തമിഴ്നാട് ഉപതെരഞ്ഞെടുപ്പ്; മധുരാന്തകത്ത് വെള്ളിയാഴ്ച വിജയ് പ്രചാരണത്തിനെത്തും

ബലാത്സംഗക്കേസ്; തരുൺ തേജ്പാലിന്‍റെ ഹർജിയിൽ ഗോവ പൊലീസിന്‍റെ പ്രതികരണം തേടി സുപ്രീം കോടതി

തിരുവനന്തപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; കൗമാരക്കാരൻ അടക്കം 3 പേർ പിടിയിൽ