Representative image 
India

ലൈംഗികപീഡനക്കേസ് പിൻവലിച്ചില്ല; മധ്യപ്രദേശിൽ ദളിത് യുവാവിനെ അടിച്ചു കൊന്നു, അമ്മയെ വിവസ്ത്രയാക്കി

സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് എട്ടു പേരെ അറസ്റ്റ് ചെയ്തു.

ഭോപ്പാൽ: മധ്യപ്രദേശിൽ സഹോദരി നൽകിയ ലൈംഗിക പീഡനക്കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ദളിത് യുവാവിനെ അടിച്ചു കൊന്നു. സാഗർ ജില്ലയിലാണ് സംഭവം. തർക്കത്തിൽ ഇടപെട്ട പെൺകുട്ടിയുടെ മാതാവിനെ വിവസ്ത്രയാക്കിയെന്നും ആരോപണമുയരുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് എട്ടു പേരെ അറസ്റ്റ് ചെയ്തു. 20 വയസ്സുള്ള ലാലു എന്നറിയപ്പെടുന്ന നിതിൻ അഹിർവാറാണ് കൊല്ലപ്പെട്ടത്. ബറോഡിയ നൊനാഗിർ സ്വദേശിയായ യുവാവ് വ്യാഴാഴ്ചയാണ് ക്രൂരമായ മർദനത്തിന് ഇരയായത്.

ആശുപത്രിയിൽ ചികിത്സയിലിരിക്കേ യുവാവ് മരണപ്പെട്ടു. പ്രതികൾക്കെതിരേ മർദനം, മോഷണം, തട്ടിക്കൊണ്ടു പോകൽ അടക്കം 9 കേസുകൾ രജിസ്റ്റർ ചെയ്തതായി പൊലീസ് വ്യക്തമാക്കി. 2019 ൽ യുവാവിന്‍റെ സഹോദരി നാലു പേർക്കെതിരേ ഭീഷണിപ്പെടുത്തൽ, മർദനം ലൈംഗിക പീഡനം തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ച് പരാതി നൽകിയിരുന്നു. കേസിൽ നാലു പേരും അറസ്റ്റ് ചെയ്യപ്പെട്ടു.‌ അതിനു ശേഷം കേസ് പിൻവലിക്കാൻ പ്രതികൾ നിരന്തരമായി ആവശ്യപ്പെട്ടിരുന്നു. വ്യാഴാഴ്ചയും ഇതേ ആവശ്യവുമായാണ് കേസിലെ മുഖ്യപ്രതിയായ വിക്രം സിങ് താക്കൂർ എത്തിയത്. കേസ് പിൻവലിക്കില്ലെന്ന് വ്യക്തമായതോടെ പ്രതി കുടുംബാംഗങ്ങളെക്കൂടി വിളിച്ചു വരുത്തി പെൺകുട്ടിയുടെ സഹോദരനെ ക്രൂരമായി മർദിക്കുകയായിരുന്നു.

അനധികൃത മരുന്ന് പരീക്ഷണം: 741 പേരുടെ മരണത്തിൽ ദുരൂഹത

ശ്രീശാന്തിനൊപ്പം വാതുവയ്പ്പിന് ശിക്ഷിക്കപ്പെട്ട ഐപിഎൽ താരം ഇനി മുംബൈ പരിശീലകൻ

കര്‍ഷകരുടെ ശവപ്പറമ്പായി മഹാരാഷ്ട്ര: രണ്ടു മാസത്തിനിടെ ജീവനൊടുക്കിയത് 479 കര്‍ഷകര്‍

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

സംസ്ഥാനത്ത് വീണ്ടും നിപ മരണം