ഡൽഹിയിൽ‌ 'കൃത്രിമ മഴ' പരീക്ഷണം പരാജയപ്പെട്ടു; കാരണമിതാണ്!

 
India

ഡൽഹിയിൽ‌ 'കൃത്രിമ മഴ' പരീക്ഷണം പരാജയപ്പെട്ടു; കാരണമിതാണ്!

ഡൽഹിയിൽ കൃത്രിമ മഴ പെയ്യിക്കാൻ നടത്തിയ ശ്രമത്തിന് ഒരു കോടിയിലധികം രൂപ ചിലവായതായാണ് കണക്കുകൾ

Namitha Mohanan

ന്യൂഡൽഹി: ഡൽഹിയിൽ കൃത്രിമ മഴ പെയ്യിക്കാനുള്ള ശ്രമം പരാജയപ്പെട്ടു. ചൊവ്വാഴ്ച രണ്ടിടങ്ങളിലായി നടത്തിയ പരീക്ഷണമാണ് ഫലം കാണാതെ പോയത്. എന്നാൽ കൂടുതൽ പരീക്ഷണങ്ങൾ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു. ഡൽഹിയിൽ കൃത്രിമ മഴ പെയ്യിക്കാൻ നടത്തിയ ശ്രമത്തിന് ഒരു കോടിയിലധികം രൂപ ചിലവായതായാണ് കണക്കുകൾ.

സാധാരണയായി കൃത്രിമ മഴ പെയ്യിക്കാൻ 50 ശതമാനത്തിലധികം ഈർപ്പം ആവശ്യമാണ്. ഐഐടി കാൺപൂർ ആണ് പരീക്ഷണം നടത്തിയത്. 10–15 ശതമാനം ഈർപ്പമുള്ള സാഹചര്യങ്ങളിൽ ക്ലൗഡ് സീഡിങ് നടത്താൻ കഴിയുമോ എന്നായിരുന്നു പരീക്ഷണം.

ക്ലൗഡ് സീഡിങിന് ശേഷം നോയിഡയിലും ഗ്രേറ്റർ നോയിഡയിലും നേരിയ മഴ ലഭിച്ചതായി ഐഐടി കാൺപൂരിന്‍റെ റിപ്പോർട്ടിൽ പറയുന്നു. കാൺപൂരിനും മീററ്റിനും ഇടയിൽ രണ്ട് വിമാനങ്ങൾ ഉപയോഗിച്ചാണ് ക്ലൗഡ് സീഡിങ് നടത്തിയത്.

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തിലാണ് കൃത്രിമ മഴ (ക്ലൗഡ് സീഡിങ്) നടത്താൻ സർക്കാർ തീരുമാനിച്ചത്. പരീക്ഷണം വിജയകരമായാൽ ഫെബ്രുവരി വരെ നീണ്ടുനിൽക്കുന്ന ദീർഘകാല പദ്ധതിക്ക് രൂപം നൽകാനാണ് സർക്കാർ തീരുമാനം.

ഇംഗ്ലണ്ടിനെ തകർത്ത് മരിസാനെ കാപ്പ്; ദക്ഷിണാഫ്രിക്ക ഫൈനലിൽ

മാസപ്പടി കേസിൽ സിബിഐ അന്വേഷണം ആവശ‍്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജഡ്ജി പിന്മാറി

മന്ത്രിസഭാ ഉപസമിതി മുഖം രക്ഷിക്കാനുള്ള തട്ടിക്കൂട്ട് പരിപാടി; സിപിഐയെ മുഖ‍്യമന്ത്രി പറ്റിച്ചെന്ന് സതീശൻ

മെസിയും അർജന്‍റീനയും കേരളത്തിലേക്കില്ല; സ്ഥിരീകരിച്ച് മുഖ‍്യമന്ത്രി

പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറാനുള്ള സർക്കാർ തീരുമാനം ആത്മഹത‍്യാപരമെന്ന് കെ. സുരേന്ദ്രൻ