India

ഡൽഹിയിൽ വായു ഗുണനിലവാരം ഗുരുതരാവസ്ഥയിൽ; കർശന നടപടിക്ക് സർക്കാർ

കാർഷികാവശിഷ്ടങ്ങൾ കത്തിക്കുന്നതിനൊപ്പം വാഹനങ്ങളിൽ നിന്നുളള വായുമലിനീകരണവും വർധിച്ചതായി കണക്കുകൾ പുറത്തുവന്നു

MV Desk

ന്യൂഡൽഹി: ഡൽഹിയിൽ വായു ഗുണനിലവാരം ഗുരുതരാവസ്ഥയിൽ തുടരുകയാണ്. ദീപാവലിക്ക് ശേഷം ഗുണനിലവാരമിടിഞ്ഞെന്നും ഇന്നത്തെ ശരാശരി ഗുണനിലവാര തോത് 393 ആണെന്നും ഡൽഹി സർക്കാർ വ്യക്തമാക്കുന്നു.

ഓരോ ദിവസവും ഗുണനിലവാര തോത് കുറഞ്ഞു വരുന്ന സാഹചര്യത്തിൽ കർശന നടപടികളിലോക്ക് കടക്കാനാണ് സർക്കാരിന്‍റെ നീക്കം.ആനന്ദ് വിഹാർ, ജഹാംഗിർപുരി, ആർകെ പുരം എന്നിവടങ്ങളിലെല്ലാം 400 ന് മുകളിലേക്ക് വായുഗുണനിലവാരമിടിഞ്ഞു. കാർഷികാവശിഷ്ടങ്ങൾ കത്തിക്കുന്നതിനൊപ്പം വാഹനങ്ങളിൽ നിന്നുളള വായുമലിനീകരണവും വർധിച്ചതായി കണക്കുകൾ പുറത്തുവന്നു.

ഡൽ‌ഹിയിൽ മലിനീകരണം രൂക്ഷമായ 13 ഹോട്ട്സ്പോട്ടുകളിൽ അഗ്നിശമന സേനയുടെ ടാങ്കറുകൾ വെള്ളം തളിക്കുന്നുണ്ട്. നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വെള്ളം സ്പ്രേ ചെയ്ത് പൊടിശല്യം കുറയ്ക്കാൻ 215 ആന്റി സ്മോഗ് ഗണ്ണുകളും വിന്യസിച്ചു. കൃത്രിമ മഴ പെയ്യിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ സർക്കാർ‌ സുപ്രീം കോടതിയോടും കേന്ദ്ര സർക്കാരിനോടും അനുമതി തേടിയിരുന്നു. ഇത് സംബന്ധിച്ച അന്തിമ തീരുമാനം ആയിട്ടില്ല. വാഹന നിയന്ത്രണം ഏർപ്പെടുത്തുന്നതിലേക്കും സർക്കാർ നീങ്ങുമെന്നാണ് സൂചന.

തദ്ദേശ തെരഞ്ഞെടുപ്പ്; ഫലമറിയാൻ മണിക്കൂറുകൾ മാത്രം, വോട്ടെണ്ണൽ രാവിലെ 8 മുതൽ

പ്രതികളെല്ലാം വിയ്യൂരിലേക്ക്; ജയിൽ മാറ്റം വേണമെങ്കിൽ പ്രത്യേകം അപേക്ഷിക്കാം

2027 സെൻസസിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

കേന്ദ്ര വിവരാവകാശ കമ്മിഷണറായി പി.ആർ. രമേശ്; പദവിയിലെത്തുന്ന ആദ്യ മലയാളി

"കേരളവും സര്‍ക്കാരും അവള്‍ക്കൊപ്പം''; ഐഎഫ്എഫ്കെ ഉദ്ഘാടനം ചെയ്ത് സജി ചെറിയാൻ