ഡല്‍ഹി-ഡെറാഡൂണ്‍ അതിവേഗ പാതയില്‍ രൂപപ്പെട്ട കുഴികള്‍

 
editorial
India

നിര്‍മാണ ചെലവ് 12000 കോടി; ഒറ്റ മഴയില്‍ തകര്‍ന്ന് ഡല്‍ഹി-ഡെറാഡൂണ്‍ അതിവേഗ പാത

ഷാംലി ജില്ലയിലെ ഗോഗ്വാൻ ജലാൽപൂരിൽ രൂപപ്പെട്ട വൻ കുഴികളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ദേശീയപാത അതോറിറ്റി അടിയന്തര അറ്റകുറ്റപ്പണി നടത്തി

Sarath Nath MS

ന്യൂഡല്‍ഹി: കനത്ത മഴയില്‍ ഡല്‍ഹി-ഡെറാഡൂണ്‍ അതിവേഗ പാതയില്‍ വന്‍ കുഴികള്‍ രൂപപ്പെട്ടതായി റിപ്പോര്‍ട്ട്. 12000 കോടി രൂപ മുടക്കി നിര്‍മിച്ചതാണ് ഈ എക്‌സ്പ്രസ് വേ. പാത കടന്നുപോകുന്ന ഉത്തര്‍പ്രദേശിലെ ഷാംലി ജില്ലയിലെ ഗോ​ഗ്വാ​ൻ ജ​ലാ​ൽ​പു​രി​ലാ​ണു കുഴികള്‍ രൂപപ്പെട്ടത്.

കുഴിയുടെ ദൃശ്യങ്ങള്‍ യാത്രക്കാര്‍ പകര്‍ത്തിയതോടെയാണ് വിവരം പുറത്തുവന്നത്. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ദേശീയപാത അതോറിറ്റി അധികൃതര്‍ ഇടപെട്ടു. സംഭവസ്ഥലത്തെത്തിയെ അധികൃതര്‍ അറ്റകുറ്റപ്പണി നടത്തി റോഡ് പൂര്‍വസ്ഥിതിയിലാക്കിയിട്ടുണ്ട്. കോടിക്കണക്കിനു രൂപ ചെലവിട്ട് നിര്‍മിച്ച സുപ്രധാനമായ അതിവേഗ പാത വളരെ പെട്ടെന്ന് തകര്‍ന്നത് രൂക്ഷവിമര്‍ശനത്തിനു ഇടയാക്കിയിരുന്നു. എന്നാല്‍ കനത്ത മഴയാണ് റോഡ് തകരാന്‍ ഇടയാക്കിയതെന്നാണ് ദേശീയപാത അതോറിറ്റി നല്‍കുന്ന വിശദീകരണം.

രാജ്യതലസ്ഥാനമായ ഡല്‍ഹിയെയും ഉത്തരാഖണ്ഡിന്റെ തലസ്ഥാനമായ ഡെറാഡൂണിനെയും ബന്ധിപ്പിക്കുന്ന 212 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള 12 വരി പാതയാണിത്. ഭാഗ്പത്, ഷാംലി, സഹാരണ്‍പൂര്‍ വഴിയാണ് പാത കടന്നുപോകുന്നത്. 2026 ഏപ്രില്‍ 14ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഉദ്ഘാടനം ചെയ്തത്. ഈ പാതയിലൂടെ ഇരു നഗരങ്ങള്‍ക്കുമിടയിലെ യാത്രാസമയം 2.5 മണിക്കൂറായി ചുരുങ്ങിയിരുന്നു.

Get updates on WhatsApp

പാർട്ടി പരിപാടികളിൽ വന്ദേമാതരം പൂർണമായി ആലപിക്കണോയെന്ന വിഷയത്തിൽ നിലപാട് വ‍്യക്തമാക്കി കോൺഗ്രസ്

സോഷ‍്യൽ മീഡിയയിൽ 13 ലക്ഷത്തിലധികം ഫോളോവേഴസ്; പാക്കിസ്ഥാനിൽ ടിക്‌ടോക് താരം അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു

രക്ഷകനാകാൻ ബാബർ അസമില്ല; ഇംഗ്ലണ്ടിനു മുന്നിൽ പതറി പാക്കിസ്ഥാൻ

ദുബായിലേക്ക് 85 ലക്ഷം അയച്ചു; വീണ വിജയൻ ഹവാല ഇടപാട് നടത്തിയതിന് തെളിവുണ്ടെന്ന് ഇഡി

''നീറ്റ് ക്രമക്കേടുകൾക്കെതിരായ വിദ‍്യാർഥി പ്രക്ഷോഭത്തിൽ ആർക്കും ജീവൻ നഷ്ടമായിട്ടില്ല'': കിരൺ റിജിജു