ചെങ്കോട്ട സ്ഫോടനം

 
India

ചെങ്കോട്ട സ്ഫോടനം; ഡൽഹി സർക്കാർ ധനസഹായം പ്രഖ‍്യാപിച്ചു

സാരമായി പരുക്കേറ്റവർക്ക് 2 ലക്ഷം രൂപ ലഭിക്കും

Aswin AM

ന‍്യൂഡൽഹി: തിങ്കളാഴ്ച വൈകുന്നേരം ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്കും പരുക്കേറ്റവർക്കും ഡൽഹി സർക്കാർ‌ ധനസഹായം പ്രഖ‍്യാപിച്ചു.

മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപയും ഗുരുതരമായി പരുക്കേറ്റവർക്ക് 5 ലക്ഷം രൂപയും സാരമായി പരുക്കേറ്റവർക്ക് 2 ലക്ഷം രൂപയും ലഭിക്കും. നേരത്തെ കേസ് അന്വേഷണം ദേശീയ അന്വേഷണ ഏജൻസിക്ക് ആഭ‍്യന്തര മന്ത്രാലയം കൈമാറിയിരുന്നു. 13 പേരായിരുന്നു സ്ഫോടനത്തിൽ മരിച്ചത്. ഇതിൽ 7 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇരുപതിലേറെ പേർക്ക് പരുക്കേറ്റിരുന്നു.

അന്വേഷണത്തിന്‍റെ ഭാഗമായി ചെങ്കോട്ട 3 ദിവസത്തേക്ക് അടച്ചിടും. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ലാൽ കില മെട്രൊ സ്റ്റേഷന്‍റെ വയലറ്റ് ലൈനും ഡിഎംആർസി അടച്ചിട്ടുണ്ട്. നിലവിലെ സ്ഥിതിഗതികളുടെ പശ്ചാത്തലത്തില്‍ വാഗ–അട്ടാരി ബോര്‍ഡറും അടച്ചിട്ടുണ്ട്. ജമ്മുകശ്മീരിലേക്കുള്ള യാത്രകൾ തത്കാലത്തേക്ക് ഒഴിവാക്കണമെന്ന് ഫോറിൻ കോമൺവെൽത്ത് ആന്‍റ് ഡവലപ്മെന്‍റ് ഓഫിസ് നേരത്തെ അറിയിച്ചിരുന്നു.

ഡൽഹി സ്ഫോടനം ചാവേറാക്രമണമല്ല; പരിഭ്രാന്തിയിലുണ്ടായതെന്ന് ഉന്നത വൃത്തങ്ങൾ

ശബരിമല സ്വർണക്കൊള്ള; എൻ. വാസു റിമാൻഡിൽ, കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റും

എൻ. വാസു അറസ്റ്റിലായതോടെ സിപിഎം നേതൃത്വത്തിന്‍റെ പങ്ക് വ‍്യക്തമായെന്ന് വി.ഡി. സതീശൻ

ബിഹാറിൽ ഭരണത്തുടർച്ചയെന്ന് എക്സിറ്റ് പോൾ; കിങ് മേക്കറാകാതെ പ്രശാന്ത് കിഷോർ

മുൻ കേന്ദ്രമന്ത്രി ഷക്കീൽ അഹമ്മദ് കോൺഗ്രസിൽ നിന്ന് രാജിവച്ചു