India

ആരോപണങ്ങൾ അതീവ ഗുരുതരം: മദ്യനയക്കേസിൽ സിസോദിയയുടെ ജാമ്യ ഹർജി ഹൈക്കോടതി തള്ളി

ന്യൂഡൽഹി: മദ്യനയക്കേസിൽ അറസ്റ്റിലായ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യ ഹർജി തള്ളി ഹൈക്കോടതി. സിസോദിയയ്ക്ക് എതിരായ ആരോപണങ്ങൾ അതീവ ഗുരുതരമാണെന്ന് ചൂണ്ടിക്കാട്ടി കോടതി ജാമ്യം നിരസിക്കുകയായിരുന്നു.

ഇഡി ഈ കേസിലുന്നയിക്കുന്ന കാര്യങ്ങൾ അതീവ ​ഗൗരവമുള്ളതാണ്. ഡൽഹി എക്സൈസ് പോളിസി സംബന്ധിച്ച കാര്യങ്ങളിലേക്ക് കോടതി പോയിട്ടില്ല. ശക്തനായ വ്യക്തിയാണ് മനീഷ് സിസോദിയ. ഈ ഘട്ടത്തിൽ ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാൻ കാരണമാവും. ഇതെല്ലാം പരി​ഗണിച്ചാണ് ജാമ്യം നിഷേധിച്ചത്.

ഡൽഹി മദ്യനയ കേസിൽ ജാമ്യം നിഷേധിച്ചതിനെ തുടർന്ന് ദീർഘ നാളായി സിസോദിയ ജയിലിൽ കഴിയുകയാണ്. ആരോ​ഗ്യ കാരണങ്ങളെല്ലാം ചൂണ്ടിക്കാട്ടി ജാമ്യഹർജി നൽകുകയായിരുന്നു. കീഴ്ക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് ഹൈക്കോടതിയിൽ ഹർജി നൽകിയെങ്കിലും ഹൈക്കോടതിയും ജാമ്യം തള്ളുകയായിരുന്നു.

റോഡ് ടെസ്റ്റിന് ശേഷം 'എച്ച്' ടെസ്റ്റ്; മെയ് 2 മുതൽ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റിൽ മാറ്റം

15കാരിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് 106 വർഷം തടവ്

അമിത് ഷായുടെ വ്യാജ വിഡിയോ; തെലങ്കാന മുഖ്യമന്ത്രിക്ക് ഡൽഹി പൊലീസിന്‍റെ സമൻസ്

കളമശേരിയിൽ പത്ത് പേരെ കടിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു

ഉഷ്ണ തരംഗം: തൊഴിൽ സമയക്രമീകരണം മെയ് 15 വരെ തുടരും; മന്ത്രി വി.ശിവന്‍കുട്ടി