India

ഡൽഹി മദ്യനയ അഴിമതി കേസ്; കെ സിആറിന്‍റെ മകളെ ഇ ഡി ചോദ്യം ചെയ്യും

കേസിൽ അറസ്റ്റിലായ മലയാളി വ്യവസായി അരുൺ രാമചന്ദ്രൻ പിള്ളക്ക് ഒപ്പം ഇരുത്തി കവിതയെ ചോദ്യം ചെയ്യും എന്നാണ് പുറത്തുവരുന്ന സൂചന

MV Desk

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസിൽ കെ സിആറിന്‍റെ മകളും ബിആർഎസ് എംഎൽസിയുമായ കെ കവിതയെ ഇ ഡി ചോദ്യം ചെയ്യും. നാളെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് നോട്ടീസ് നൽകി.

കേസിൽ അറസ്റ്റിലായ മലയാളി വ്യവസായി അരുൺ രാമചന്ദ്രൻ പിള്ളക്ക് ഒപ്പം ഇരുത്തി കവിതയെ ചോദ്യം ചെയ്യും എന്നാണ് പുറത്തുവരുന്ന സൂചന. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഡിസംബറിൽ സിബിഐ 7 മണിക്കൂറോളം കവിതയെ ചോദ്യം ചെയ്തിരുന്നു. അഴിമതിയിൽപ്പെട്ട ഇൻഡോ സ്പിരിറ്റിൽ കവിതയ്ക്ക് 65% ഓഹരിയുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ഇ ഡി കേസെടുത്തത്.

അഴിമതി കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്ത് ദിവസങ്ങൾക്കു ശേഷമാണ് ഇ ഡിയുടെ ഭാഗത്ത് നിന്ന് ഇത്തരത്തിലൊരു നീക്കം. സിസോദിയടക്കം പത്തുപേരാണ് അറസ്റ്റിലായിരിക്കുന്നത്.

അനധികൃതമായി മദ‍്യം കൈവശം വച്ചെന്ന കേസ്; ആന്‍റോ അഗസ്റ്റിന് ഉപാധികളോടെ ജാമ‍്യം

അഭിമന‍്യു വധക്കേസ്; അടച്ചിട്ട കോടതി മുറിയിൽ വിചാരണ വേണമെന്ന പ്രതികളുടെ ഹർജി കോടതി തള്ളി

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ഫൈനൽ: ഇന്ത്യക്ക് വമ്പൻ സ്കോർ, പാക്കിസ്ഥാന് വെങ്കലം

ട്രംപിന്‍റെ പുതിയ പോർമുഖം: ഇറാൻ വിമാനങ്ങൾ ഇനി പറക്കാൻ അനുവദിക്കില്ല!

സിഎംആർഎൽ-എക്സാലോജിക് കേസ്: ഇഡി നീക്കത്തിനെതിരേ ലഘുലേഖയിറക്കി പ്രതിരോധിക്കാൻ സിപിഎം