India

ഡൽഹി മെട്രൊയിൽ മദ്യം കൊണ്ടുപോകാൻ അനുമതി

സീൽ പൊട്ടിച്ച കുപ്പികൾ അനുവദിക്കില്ല

ന്യൂഡൽഹി: ഡൽഹി മെട്രൊയിൽ യാത്രക്കാർക്ക് മദ്യം കൊണ്ടുപോകുന്നതിനുള്ള വിലക്ക് നീക്കി ഉത്തരവ്. നിലവിൽ ഒരാൾക്ക് രണ്ടു കുപ്പി വരെ കൊണ്ടുപോകാനുള്ള അനുമതി നൽകി. സീൽ പൊട്ടിച്ച കുപ്പികൾ കൊണ്ടുപോകാൻ പാടില്ല.

അതേസമ‍യം, മദ്യക്കുപ്പി കൊണ്ടുപോകാൻ അനുമതി നൽകിയെങ്കിലും മെട്രൊയുടെ അകത്തും പരിസരങ്ങളിലുമുള്ള മദ്യപാനത്തിന് വിലക്ക് കർശനമായി തുടരുമെന്നും അധികൃതർ അറിയിച്ചു.

ഡൽഹി മെട്രൊയുടെ എയർപോർട്ട് എക്സ്പ്രസ് ലൈനിലൂടെ മാത്രമാണ് നേരത്തെ മദ്യം കൊണ്ടു പോകാനുള്ള അനുമതി ഉണ്ടായിരുന്നത്. വിലക്ക് വിലയിരുത്തുന്നതിനായി ചേർന്ന സിഐഎസ്എഫ്, ഡിഎംആർസി യോഗത്തിലാണ് അനുമതി നൽകികൊണ്ടുള്ള തീരുമാനം.

അന‍്യായമായ വ‍്യാപാരത്തിലൂടെ ഇന്ത‍്യ പണം സമ്പാദിക്കുന്നുവെന്ന് പീറ്റർ നവാരോ

അലിഷാനും വസീമും തകർത്തു; ഒമാനെതിരേ യുഎഇയ്ക്ക് ജയം

വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പ്രതി ഒളിവിൽ

''പുറത്തു വന്നത് ഒറ്റപ്പെട്ട സംഭവങ്ങൾ''; പൊലീസ് അതിക്രമങ്ങളിൽ പ്രതികരിച്ച് മുഖ‍്യമന്ത്രി

സംസ്ഥാനത്ത് പാലിന് വില വർധിപ്പിക്കില്ലെന്ന് മിൽമ