ചെങ്കോട്ട സ്ഫോടനത്തിന്‍റെ ദൃശ‍്യങ്ങൾ
ന‍്യൂഡൽഹി: നവംബർ 10ന് രാജ‍്യതലസ്ഥാനത്തുണ്ടായ സ്ഫോടനത്തിലെ മുഖ‍്യപ്രതിയായ ഉമർ നബി സ്ഫോടകവസ്തുക്കൾ കൂട്ടിയോജിപ്പിച്ചത് ചെങ്കോട്ടയ്ക്കു സമീപത്തുള്ള പൊതു പാർക്കിങ് സ്ഥലത്തു വച്ചാണെന്ന് അന്വേഷണ ഉദ‍്യോഗസ്ഥരുടെ കണ്ടെത്തൽ. ഇതിനായി ഉമർ മൂന്നു മണിക്കൂർ ചിലവഴിച്ചെന്നാണ് പുറത്തു വരുന്ന വിവരം.
നവംബർ 10ന് ഉച്ചകഴിഞ്ഞ് 3.19ഓടെ ഉമർ പാർക്കിങ്ങിലേക്ക് വാഹനമോടിച്ച് പോയതിനു ശേഷം 3 മണിക്കൂർ പിന്നിടുമ്പോഴാണ് സ്ഫോടനം നടന്നതെന്നാണ് സിസിടിവി ദൃശൃങ്ങളിൽ നിന്നും മനസിലാവുന്നത്. ഈ സമയം സ്ഫോടകവസ്തുക്കൾ ഉമർ കൂട്ടിയോജിപ്പിക്കുകയായിരുന്നുവെന്നാണ് അന്വേഷണ ഉദ‍്യോഗസ്ഥർ പറയുന്നത്.