ഡൽഹിയിലെ മയക്കുമരുന്ന് രാജ്ഞി പിടിയിൽ

 
India

‌മൂന്ന് സംസ്ഥാനങ്ങൾ നീളുന്ന മാഫിയ ശൃംഖല; ഡൽഹിയിലെ മയക്കുമരുന്ന് രാജ്ഞി പിടിയിൽ

4 കോടിയുടെ സ്വത്തുവകകൾ കണ്ടുകെട്ടിയിട്ടുണ്ട്

Jisha P.O.

ന്യൂഡൽഹി: ഡൽഹിയിലെ കുപ്രസിദ്ധ ലഹരി മാഫിയ നിയന്ത്രിച്ചിരുന്ന സ്ത്രീയെ പൊലീസ് പിടികൂടി. ഡെൽഹി പൊലീസിന്‍റെ നയപരമായ നീക്കത്തിനൊടുവിലാണ് ഇവരേ പിടികൂടാനായത്. ഡൽഹി, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ പൊലീസ് നടത്തിയ ഓപ്പറേഷന് ശേഷം ഷഹ്ദാര‍യിൽ നിന്നാണ് മയക്കുമരുന്ന് രാജ്ഞി എന്ന് അറിയപ്പെടുന്ന കുസുമിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് സസ്ഥാനങ്ങളിലെ 200 ലധികം സിസിടിവി ദ്യശ്യങ്ങളും നൂറിലധികം മൊബൈൽ ഫോണുകളും പരിശോധിച്ചാണ് പൊലീസ് ഇവരേ കുടുക്കിയത്.

പൊലീസ് പിടികൂടാതിരിക്കാൻ കുസും സ്മാർട്ട് ഫോണുകൾ ഉപയോഗിച്ചിരുന്നില്ല, സാധാരണ ഫോണിൽ സിം കാർഡ് മാറി മാറിയിട്ടാണ് ഉപയോഗിച്ചിരുന്നത്.

ഷാഹ്ദാരയിൽ കുസും എത്തുമെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിനാണ് പൊലീസ് സംഘം വലവിരിച്ചത്. പൊലീസിനെ കണ്ടപ്പോൾ ഇവർ ഓടിയെങ്കിലും പിടികൂടുകയായിരുന്നു. ഡൽഹിയിലെ സുൽത്താൻപുരിയിൽ ഒരു ചെറിയകിട മയക്കുമരുന്ന് വിൽപ്പനക്കാരിയായിരുന്നു ഇവർ. പിന്നീട് മയക്കുമരുന്ന് ശൃംഖല തന്നെ കെട്ടിപ്പടുക്കുകയായിരുന്നു. പിന്നീട് ഇത് സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചു. കുസുമിന്‍റെ മക്കളായ ദീപയും ചിക്കുവും ജയിലിലാണ്. ഇവർക്കെതിരേ 11 ഓളം കേസുകൾ ഉണ്ടെന്നാണ് വിവരം. ഇതിനോടകം 4 കോടിയുടെ സ്വത്തുവകകൾ കണ്ടുകെട്ടിയിട്ടുണ്ട്.

5 ദിവസത്തിനകം കാലവർഷം ഇങ്ങെത്തും; കേരളത്തിൽ മഴ സജീവമാവുന്നു

വീണയുടെ ലോക്കർ തുറന്ന് പരിശോധിക്കാൻ ഇഡി; ഉടൻ സമൻസ് അയക്കും

അ​തി​ശക്തമായ മഴയിൽ മുങ്ങി തലസ്ഥാനം

ഫെയ്സ്ബുക്ക് പോസ്റ്റിട്ട പ്രിൻസിപ്പലിനെ സസ്പെന്‍ഡ് ചെയ്ത സംഭവം; നടപടി പിന്‍വലിക്കാന്‍ മുഖ്യമന്ത്രിയുടെ നിർദേശം

10 കോടി ഒന്നാം സമ്മാനം; മണ്‍സൂണ്‍ ബം​പ​ർ ഭാഗ്യക്കുറി ടിക്കറ്റുകള്‍ വിപണിയില്‍