പുതിയ പാർലമെന്‍റ് മന്ദിരം. File
India

പുതിയ പാർലമെന്‍റ് മന്ദിരത്തിൽ ഞായറാഴ്ച ദേശീയ പതാക ഉയർത്തും; പങ്കെടുക്കില്ലെന്ന് ഖാർഗെ

ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ ജഗ്ദീപ് ധൻകറാണ് ദേശീയ പതാക ഉയർത്തുന്നത്.

ന്യൂ ഡൽഹി: പുതിയ പാർലമെന്‍റ് മന്ദിരത്തിൽ ഞായറാഴ്ച ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ ജഗ്ദീപ് ധൻകർ ദേശീയ പതാക ഉയർത്തും. അഞ്ചു ദിവസത്തെ പ്രത്യേക സമ്മേളനത്തിനു ഒരു ദിവസം മുൻപേയാണ് പുതിയ മന്ദിരത്തിൽ പതാക ഉയർത്തുന്നത്. പാർലമെന്‍റ് പ്രത്യേക സമ്മേളനം പുതിയ പാർലമെന്‍റ് മന്ദിരത്തിലായിരിക്കുമെന്ന് അഭ്യൂഹങ്ങൾ ഉയരുന്നതിനിടെയാണ് ലോക് സഭാ സെക്രട്ടേറിയറ്റ് പതാക ഉയർത്തുന്നതുമായി ബന്ധപ്പെട്ട വിവരം പുറത്തു വിട്ടിരിക്കുന്നത്. ലോക്സഭാ സ്പീക്കർ ഓം ബിർള പരിപാടിയിൽ സന്നിഹിതനായിരിക്കും. പാർലമെന്‍റ് കാര്യമന്ത്രി പ്രഹ്ലാദ് ജോഷി, രാജ്യസഭാ ഡപ്യൂട്ടി ചെയർമാൻ ഹരിവൻഷ്, കേന്ദ്ര സഹമന്ത്രിമാരായ അർജുൻ രാം മേഘ്വാൾ, വി. മുരളീധരൻ ഇരു സഭകളിലെയും പ്രതിനിധികൾ എന്നിവർ പതാക ഉയർത്തൽ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.

അതേ സമയം ചടങ്ങിൽ പങ്കെടുക്കാനാകില്ലെന്ന് കോൺഗ്രസ് പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെ അറിയിച്ചു. പതാക ഉയർത്തൽ ചടങ്ങിലേക്കുള്ള ക്ഷണം ഏറെ വൈകിപ്പോയതിലുള്ള നിരാശ പങ്കു വച്ചു കൊണ്ട് അദ്ദേഹം രാജ്യസഭാ സെക്രട്ടറി ജനറൽ പി.സി. മോദിക്ക് കത്തെഴുതിയിട്ടുണ്ട്. കോൺഗ്രസ് വർകിങ് കമ്മിറ്റിയുടെ യോഗവുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 17 വരെ ഹൈദരാബാദിലാണെന്നും വൈകിയ വേളയിൽ തിരിച്ച് ഡൽഹിയിൽ എത്തുക എന്നത് തനിക്ക് സാധ്യമല്ലെന്നും അദ്ദേഹം എഴുതിയിട്ടുണ്ട്.

'സിഎം വിത്ത് മി' പദ്ധതിയുമായി സർക്കാർ; ലക്ഷ്യം ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക

ഏഷ്യ കപ്പ്; ഒടുവിൽ വഴങ്ങി, പാക്കിസ്ഥാൻ-യുഎഇ മത്സരം ആരംഭിച്ചു

ശിവഗിരി, മുത്തങ്ങ അന്വേഷണ റിപ്പോർട്ട് പുറത്തു വിടണം; എ.കെ. ആന്‍റണി

കള്ളപ്പണം വെളിപ്പിക്കൽ കേസ്; ആൻഡമാൻ മുൻ എംപി ഉൾപ്പെടെ രണ്ട് പേരെ ഇഡി അറസ്റ്റു ചെയ്തു

ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിൽ