ഡിറ്റ് വാ ചുഴലിക്കാറ്റ്; തമിഴ്നാട്ടിൽ മൂന്നു മരണം, വ്യാപക കൃഷിനാശം

 
India

ഡിറ്റ് വാ ചുഴലിക്കാറ്റ്; തമിഴ്നാട്ടിൽ മൂന്നു മരണം, വ്യാപക കൃഷിനാശം

234 കുടിലുകൾ തകർന്നിട്ടുണ്ട്

Namitha Mohanan

ചെന്നൈ: തമിഴ്നാട്ടിൽ ഡിറ്റ് വാ ചുഴലികാറ്റിൽ 3 മരണം. സംസ്ഥാനത്തുടനീളം വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 234 കുടിലുകൾ തകർന്നതായും വ്യാപക കൃഷിനാശ് ഉണ്ടായതായും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി.

സംസ്ഥാനത്ത് ഏകദേശം 56,000 ഹെക്ടർ കൃഷിയിടങ്ങൾ വെള്ളത്തിനടിയിലായതായും നാഗപട്ടണത്ത് 24,000 കൃഷിയിടങ്ങളും തിരുവാരൂരിൽ 15,000 കൃഷിയിടങ്ങളും മയിലാടുതുറൈയിൽ 8,000 കൃഷിയിടങ്ങളും വെള്ളത്തിനടിയിലായതായും സർക്കാർ വ്യക്തമാക്കി.

ദുർബല ജില്ലകളിൽ 38 ദുരിതാശ്വാസ ക്യാമ്പുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് പറഞ്ഞു. പുതുക്കോട്ടയിൽ ഒമ്പത്, മയിലാടുതുറൈയിലും രാമനാഥപുരത്തും രണ്ട് വീതവും, തിരുവാരൂരിൽ നാല്, തഞ്ചാവൂരിൽ രണ്ട്, നാഗപട്ടണത്ത് 10, റാണിപേട്ടിലും ചെങ്കൽപ്പട്ടിലും ഒന്ന് വീതവും, വില്ലുപുരത്ത് ഏഴ് ദുരിതാശ്വാസ ക്യാമ്പുകളും സ്ഥാപിച്ചിട്ടുണ്ട്, ഇവയിൽ 2,391 പേർക്ക് ഒരുമിച്ച് താമസസൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ദുരന്ത നിവാരണ വകുപ്പ് മന്ത്രി കെ.കെ.എസ്.എസ്.ആർ. രാമചന്ദ്രൻ വ്യക്തമാക്കി. ശനിയാഴ്ച വൈകിട്ട് മുതലാരംഭിച്ച മഴയിലാണ് മൂന്നു പേർക്ക് ജീവൻ നഷ്ടമായതെന്നും മന്ത്രി വിശദീകരിച്ചു.

ഇസ്രയേൽ- യുഎസ് വ‍്യോമാക്രമണം; ഇറാനിൽ മാത്രം 700ലധികം പേർ കൊല്ലപ്പെട്ടു

പ്രവാസികൾ പ്രതിസന്ധിയിൽ; നിയമസഭാ തെരഞ്ഞെടുപ്പ് നീട്ടുമോ?

ദമ്പതികളുടെ ശരീരത്തിൽ ആസിഡൊഴിച്ച കേസ്; പ്രതി പിടിയിൽ

ഹെൽമറ്റ് വലിച്ചെറിഞ്ഞ് വിജയാഘോഷം; സഞ്ജുവിന് പണി കിട്ടുമോ?

5 വർഷക്കാലത്തെ വേദന അവസാനിച്ചു; ഉഷ ആശുപത്രി വിട്ടു