ശ്വാസംമുട്ടി രാജ്യതലസ്ഥാനം; ഡൽഹിയിൽ വായുമലിനീകരണ തോത് ഗുരുതരാവസ്ഥയിൽ

 

file image

India

ശ്വാസംമുട്ടി രാജ്യതലസ്ഥാനം; ഡൽഹിയിൽ വായുമലിനീകരണ തോത് ഗുരുതരാവസ്ഥയിൽ

ഈ വർഷം ജനുവരിക്ക് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും മോശം വായു ഗുണനിലവാരമാണ് ഡൽഹിയിൽ രേഖപ്പെടുത്തിയത്

Namitha Mohanan

ന്യൂഡൽ‌ഹി: ദീപാവലിക്ക് പിന്നാലെ ഡൽഹിയിൽ വായൂ മലിനീകരണം രൂക്ഷമായി. ഈ വർഷം ജനുവരിക്ക് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും മോശം വായു ഗുണനിലവാരമാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയത്.

വിവിധ പ്രദേശങ്ങളിലെ വായു ഗുണനിലവാര തോത് ലോകാരോഗ്യ സംഘടനയുടെ മാർഗ നിർദേശങ്ങളെക്കാൾ ഉയർന്ന അളവിലാണ്. ദീപാവലിക്ക് ശേഷം രണ്ട് ദിവസം പിന്നിട്ടതിനു ശേഷവും വായു ഗുണനിലവാരം അസാധാരണമാം വിധം തുടരുന്നത് ആശങ്കാജനമായാണ് ആളുകൾ കാണുന്നത്.

വായുമലിനീകരണം കുറയ്ക്കാൻ ക്ല‍ൗഡ് സീഡിങ്ങ് പദ്ധതി ഉടൻ നടപ്പാക്കാനാണ് സർക്കാർ തീരുമാനം. കൃത്രിമ മഴയ്ക്കുള്ള നടപടികളെല്ലാം പുരോഗമിക്കുന്നതായി അധികൃതർ അറിയിച്ചു.

എന്നാൽ സെക്രട്ടേറിയേറ്റിൽ മന്ത്രിമാർക്കായി 15 എയർ പ്യൂരിഫയർ വാങ്ങാൻ സർക്കാർ തീരുമാനിച്ചത് വിവാദമായി. നിരവധി ആളുകൾ ഇതിനെതിരേ രൂക്ഷമായ ഭാഷയിൽ പ്രതികരണവുമായി രംഗത്തെത്തി.

പ്രതിപക്ഷ ഉപനേതാവ് പദവിക്കായി തർക്കം തുടരുന്നു; പിണറായിക്കെതിരേ പരസ്യ പ്രതികരണവുമായി സിപിഐ

ഖമനേയിയുടെ സംസ്കാര ചടങ്ങുകൾക്കിടെ 3,000 ത്തോളം പേർ മരിച്ചുവീഴുമെന്ന് കണക്കുകൂട്ടി ഇറാൻ; ആയിരത്തോളം പുതിയ കല്ലറകൾ പണിതു!

മുംബൈയിൽ അതീവ ജാഗ്രത; റെഡ് അലര്‍ട്ട് തുടരുന്നു

തലയ്ക്ക് ഒരു ലക്ഷം വീതം പാരിതോഷികം; ലോറൻസ് ബിഷ്ണോയി സംഘത്തിലെ രണ്ടു ഷൂട്ടർമാർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

കവർച്ച‍യ്ക്ക് ഇരയായി കിണറ്റിൽ അകപ്പെട്ട സ്ത്രീ 21 മണിക്കൂറിനുശേഷം അത്ഭുതകരമായി രക്ഷപ്പെട്ടു