ഇവിഎമ്മിലെ വിവരങ്ങൾ മായ്ക്കരുത്; തെരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രീം കോടതി പ്രതീകാത്മക ചിത്രം
India

ഇവിഎമ്മിലെ വിവരങ്ങൾ മായ്ക്കരുത്; തെരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രീം കോടതി

ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയടങ്ങുന്ന ബെഞ്ചിന്‍റേതാണ് നിർദേശം.

നീതു ചന്ദ്രൻ

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കഴിഞ്ഞാലും ഇലക്‌ട്രോണിക് വോട്ടിങ് മെഷീനിലെ വിവരങ്ങൾ മായ്ച്ചു കളയരുതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് നിർദേശം നൽകി സുപ്രീം കോടതി. അസോസിയേഷൻ ഒഫ് ഡെമോക്രാറ്റിക് റിഫോംസ് ഹരിയാനയും കോൺഗ്രസ് നേതാക്കളുടം സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നിർദേശം.

തെരഞ്ഞെടുപ്പ് അവസാനിച്ചതിനു ശേഷമുള്ള നടപടിക്രമങ്ങളെക്കുറിച്ചും കോടതി ചോദിച്ചു.ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയടങ്ങുന്ന ബെഞ്ചിന്‍റേതാണ് നിർദേശം.

തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സ്ഥാനാർഥിക്ക് വ്യക്തത ആവശ്യമാണെങ്കിൽ അതു നൽകണമെന്നും ക്രമക്കേട് നടന്നിട്ടില്ലെന്ന് വ്യക്തമാക്കണമെന്നു കോടതി വ്യക്തമാക്കി. ഹർജിയിൽ മാർച്ച് 3ന് വീണ്ടും വാദം കേൾക്കും.

ലോകകപ്പിനിടെ മെസിയെ വധിക്കാൻ ശ്രമം നടന്നു, പദ്ധതിയിട്ടത് ചാവേറാക്രമണത്തിന്; ഞെട്ടിപ്പിക്കുന്ന പൊലീസ് റിപ്പോർട്ട് പുറത്ത്

മത്സ‍്യത്തൊഴിലാളികളെ കാണാതായ സംഭവം; ഒമ്പതാം ദിവസവും തെരച്ചിൽ തുടരുന്നു

''യഥാർഥ മുസ്‌ലിമിന് ഗോവധത്തിൽ ഏർപ്പെടാൻ സാധിക്കില്ല''; പൊലീസ് ഉദ‍്യോഗസ്ഥന്‍റെ പരാമർശം വിവാദത്തിൽ

സംസ്ഥാനത്ത് ശനിയാഴ്ച 7 ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ‍്യത

ഭീകരവാദ പ്രവർത്തനങ്ങൾ നടക്കുന്നതായി സംശയം; ജമ്മു കശ്മീരിലെ 5 ജില്ലകളിൽ റെയ്ഡ്