India

ദൂരദര്‍ശൻ ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയുടെ നിറം കാവിയാക്കി

ന്യൂഡൽഹി: ദൂരദര്‍ശൻ ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയുടെ നിറംമാറി . കാവിനിറത്തിലാണ് പുതിയ ലോഗോ ഡിസൈൻ. ഭരണപക്ഷത്തിന് അനുകൂലമായ വാര്‍ത്തകളും പരിപാടികളും സംപ്രേഷണം ചെയ്യുന്നുവെന്ന പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങൾ തുടരുന്നതിനിടെയാണ് ലോഗോയുടെ നിറത്തിലും മാറ്റം വരുന്നത്.

നേരത്തെ നരേന്ദ്ര മോദിയും മൈക്രോസോഫ്റ്റ് സ്ഥാപകൻ ബില്‍ ഗേറ്റ്സും തമ്മിലുള്ള അഭിമുഖം സംപ്രേഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ടും ദൂരദര്‍ശൻ വിവാദത്തിലായിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാകുമെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധമുയര്‍ന്നതോടെ അഭിമുഖം സംപ്രേഷണം ചെയ്യാൻ പ്രസാര്‍ഭാരതിക്ക് അനുമതി കിട്ടിയിരുന്നില്ല. തെരഞ്ഞെടുപ്പ് കമ്മീഷൻ അനൗദ്യോഗികമായി, അനുമതിയില്ലെന്ന് അറിയിക്കുകയായിരുന്നു.

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം, റെഡ് അലർട്ട് പിൻവലിച്ചു; എട്ട് ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ലൈസന്‍സില്ലാത്ത തോക്കുമായി 2 മലയാളികള്‍ കര്‍ണാടകയില്‍ പിടിയില്‍

കുറ്റിക്കാട്ടൂരിലെ 18 കാരന്‍റെ മരണം: കെഎസ്ഇബിക്കെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ

മഴയത്ത് ചുമരിടിഞ്ഞു വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ഒഴുകി വന്ന തേങ്ങ പിടിക്കാൻ ആറ്റിൽ ചാടിയ വയോധികനെ കാണാതായി