കേന്ദ്രസർക്കാർ ജീവനക്കാർക്ക് ദസറ സമ്മാനം; ക്ഷാമബത്തയിൽ 3 ശതമാനം വർധന

 
India

കേന്ദ്രസർക്കാർ ജീവനക്കാർക്ക് ദസറ സമ്മാനം; ക്ഷാമബത്തയിൽ 3 ശതമാനം വർധന

ജൂലൈ 1 മുതലുള്ള മുൻകാലപ്രാബല്യത്തോടെ വർധന നിലവിൽ വരുമെന്നും കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.

നീതു ചന്ദ്രൻ

ന്യൂഡൽഹി: കേന്ദ്ര‌സർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയിൽ ‌3 ശതമാനം വർധന പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. ദസറ സമ്മാനമായാണ് ക്ഷാമബത്ത വർധിപ്പിച്ചിരിക്കുന്നതെന്നും ജൂലൈ 1 മുതലുള്ള മുൻകാലപ്രാബല്യത്തോടെ വർധന നിലവിൽ വരുമെന്നും കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.

ഈ വർഷം ഇതു രണ്ടാം തവണയാണ് വർധവന്. കഴിഞ്ഞ മാർച്ചിൽ 2 ശതമാനം വർ‌ധനവ് പ്രഖ്യാപിച്ചിരുന്നു.നിലവിൽ 60,000 രൂപ അടിസ്ഥാന ശമ്പളമുള്ള വ്യക്തിക്ക് 34,000 രൂപയാണ് ക്ഷാമബത്തയായി ലഭിക്കുക.

ശമ്പളത്തിലും മറ്റ് ആനുകൂല്യങ്ങളിലുമുള്ള പരിഷ്കരണങ്ങൾ ജനുവരിയിൽ പ്രഖ്യാപിച്ച എട്ടാം ശമ്പള കമ്മിഷൻ തീരുമാനിക്കും. ശുപാർശകൾ അടുത്ത വർഷം 2026 മുതൽ നടപ്പിലാക്കുമെന്നാണ് കരുതുന്നത്.

'ഹിന്ദു ദേവതയുടെ ചിത്രം നാണയത്തിൽ ഉൾപ്പെടുത്തുന്നത് പ്രതിഷേധാർഹം'; ആർഎസ്എസിനെതിരേ സിപിഎം

ഒക്റ്റോബർ 3ന് നടത്താനിരുന്ന ഭാരത് ബന്ദ് മാറ്റിവച്ചു

പണം വാങ്ങിയ ശേഷം ടിക്കറ്റ് നൽകിയില്ല; കെഎസ്ആർടിസി ബസ് കണ്ടക്റ്റർക്ക് സസ്പെൻഷൻ

ഫോൺ ഉപയോഗത്തെ ചൊല്ലി തർക്കം; 17 കാരി അമ്മയെ കുത്തി പരുക്കേൽപ്പിച്ചു

പാക് അധിനിവേശ കശ്മീരിൽ വെടിവയ്പ്പ്; 8 പ്രക്ഷോഭകർ കൊല്ലപ്പെട്ടു