കോൽക്കത്തയിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം
കോൽക്കത്ത: കോൽക്കത്തയിൽ അതിശക്തമായ ഭൂചലനം. വെള്ളിയാഴ്ച രാവിലെ പശ്ചിമ ബംഗാളിലെ കോൽക്കത്തയിലും സമീപ പ്രദേശങ്ങളിലും 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചനമാണ് രേഖപ്പെടുത്തിയത്.
യൂറോപ്യൻ-മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ (ഇ.എം.എസ്.സി) പ്രകാരം ഭൂകമ്പത്തിന്‍റെ ഉത്ഭവം ബംഗ്ലാദേശിലാണ്. ആളുകൾ പരിഭ്രാന്തരായി വീടുകളിൽ നിന്നും കെട്ടിടങ്ങളിൽ നിന്നും പുറത്തേക്ക് ഓടി. നിലവിൽ ആളുപായറങ്ങളോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.