അസമിൽ ഭൂചലനം; 5.9 തീവ്രത രേഖപ്പെടുത്തി
ദിസ്പൂർ: അസമിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. ഞായറാഴ്ച 4.41 ഓടെയാണ് ഭൂചലനമുണ്ടായതെന്ന് ജിയോളജിക്കൽ സർവേ അറിയിച്ചു. ഉദൽഗുരി ജില്ലയിൽ 5 കിലോമീറ്റർ ആഴത്തിലാണ് പ്രഭവകേന്ദ്രം.
നിലവിൽ ഇത് വരെ നാശനഷ്ടങ്ങളോ മരണങ്ങളോ റിപ്പോർട്ടു ചെയ്തിട്ടില്ല. ആളുകൾ പല പ്രദേശങ്ങളിൽ പരിഭ്രാന്തരായി വീടുകളിൽ നിന്നും ഇറങ്ങി ഓടിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നുണ്ട്.