ശിൽപ്പ ഷെട്ടി, രാജ് കുന്ദ്ര 
India

ബിറ്റ്കോയിൻ തട്ടിപ്പു കേസ്: ശിൽപ്പ ഷെട്ടിയുടെ 98 കോടി രൂപ വില മതിക്കുന്ന സ്വത്ത് പിടിച്ചെടുത്ത് ഇഡി

ശിൽപ്പയുടെ പുനെയിലുള്ള ബംഗ്ലാവ്, ജുഹുവിലുള്ള ഫ്ലാറ്റ്, ഇക്വിറ്റി ഓഹരികൾ എന്നിവയും പിടിച്ചെടുത്ത സ്വത്തു വകകളിൽ ഉൾപ്പെടുന്നുണ്ട്.

നീതു ചന്ദ്രൻ

ന്യൂഡൽഹി: ബിറ്റ് കോയിൻ തട്ടിപ്പു കേസിൽ ബോളിവുഡ് താരം ശിൽപ്പ ഷെട്ടിയുടെയും ഭർത്താവ് രാജ് കുന്ദ്രയുടെയും ഉടമസ്ഥതയിലുള്ള 98 കോടി രൂപ വില മതിക്കുന്ന സ്വത്ത് പിടിച്ചെടുത്ത് ഇഡി. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. ശിൽപ്പയുടെ പുനെയിലുള്ള ബംഗ്ലാവ്, ജുഹുവിലുള്ള ഫ്ലാറ്റ്, ഇക്വിറ്റി ഓഹരികൾ എന്നിവയും പിടിച്ചെടുത്ത സ്വത്തു വകകളിൽ ഉൾപ്പെടുന്നുണ്ട്. ബിറ്റ് കോയിൻ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസിലാണ് നടപടി.

2017ലാണ് കേസിനാസ്പദമായ സംഭവം. മാസം പത്തു ശതമാനം വീതം തിരിച്ചു നൽകാമെന്ന വ്യാജ വാഗ്ദാനത്തിലൂടെ അക്കാലത്ത് 6,600 കോടി രൂപ വില വരുന്ന ബിറ്റ്കോയിനുകളിൽ പലരിൽ നിന്നുമായി സ്വന്തമാക്കിയെന്ന കേസിൽ വാരിയബിൾ ടെക് പ്രൈവറ്റ് ലിമിറ്റ, അമിത് ഭരദ്വാജ്, അജയ് ഭരദ്വാജ്, വിവേക് ഭരദ്വാജ്, സിംപി ഭരദ്വാജ്, മഹേന്ദർ ഭരദ്വാജ്, നിരവധി ഏജന്‍റുമാർ എന്നിവർക്കെതിരേ മഹാരാഷ്ട്ര , ഡൽഹി പൊലീസ് കേസ് ഫയൽ ചെയ്തിരുന്നു.

രാജ് കുന്ദ്ര ഇത്തരത്തിൽ 285 ബിറ്റ് കോയിൻ സ്വന്തമാക്കിയതായി കണ്ടെത്തിയിരുന്നു. നിലവൽ 150 കോടി വിലമതിക്കുന്ന 285 ബിറ്റ് കോയിൻ കുന്ദ്രയുടെ കൈവശമുള്ളതായും ഇഡി ആരോപിക്കുന്നു.

''എൻഡിഎ സഖ‍്യം പൂർണ ഐക‍്യം പ്രകടിപ്പിച്ചു''; തെരഞ്ഞെടുപ്പ് വിജയത്തിൽ പ്രതികരണവുമായി നിതീഷ് കുമാർ

റൈസിങ് സ്റ്റാർസ് ഏഷ‍്യ കപ്പ്: വൈഭവ് സൂര‍്യവംശിയുടെ സെഞ്ചുറിയുടെ മികവിൽ ഇന്ത‍്യ എയ്ക്ക് ജയം

എൻഡിഎയ്ക്ക് ലഭിച്ച അംഗീകാരം; വികസിത ബിഹാറിന് വേണ്ടിയുള്ള ജനവിധിയെന്ന് അമിത് ഷാ

ശബരിമല സ്വർണക്കൊള്ള: എഫ്ഐആറുകളുടെ പകർപ്പ് ആവശ‍്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് ഇഡി

"ഇനി കേരളത്തിന്‍റെ ഊഴം": രാജീവ് ചന്ദ്രശേഖർ