Delhi CM Arvind Kejriwal  file
India

ഇഡി കസ്റ്റഡിയിലിരിക്കെ കെജ്‌രിവാൾ പുറപ്പെടുവിച്ച ഉത്തരവിൽ അന്വേഷണം; മന്ത്രി അതിഷിയെ ചോദ്യം ചെയ്തേക്കും

അരവിന്ദ് കെജ്‌രിവാൾ കസ്റ്റഡിയിലിരിക്കുന്ന മുറിയിൽ കമ്പ്യൂട്ടറോ പേപ്പറോ അനുബന്ധ സാധനങ്ങളോ ഇല്ലെന്ന് ഇഡി വ്യക്തമാക്കുന്നു

ന്യൂഡൽഹി: ഇഡി കസ്റ്റഡിയിൽ തുടരവേ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പുറപ്പെടുവിച്ച ഉത്തരവിൽ അന്വേഷണം നടത്തും. വിഷ‍യത്തിൽ ഡൽഹി മന്ത്രി അതിഷി മർലേനയെ ഇഡി ചോദ്യം ചെയ്യുമെന്നാണ് വിവരം. അതിഷിക്ക് ആരാണ് കത്തു നൽകിയതെന്നും എപ്പോഴാണ് നൽകിയെന്നുമുള്ള വിവരങ്ങളറിയാനാണ് ചോദ്യം ചെയ്യൽ.

ജലവിഭവ വകുപ്പിന്‍റെ നടപടികൾക്കായി ഞായറാഴ്ചയാണ് കെജ്രിവാൾ നിർദേശം നൽകിയത്. വേനൽ കടുക്കുന്ന സാഹചര്യത്തിൽ ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ അധിക ജല ടാങ്കറുകൾ വിന്യസിക്കാനും അഴുക്കുചാലുകളുടെ പ്രശ്‌നങ്ങൾ ഉടൻ പരിഹരിക്കാനുമായിരുന്നു കത്തിലെ നിർദേശം. പേപ്പറിൽ ടൈപ്പ് ചെയ്ത് ഒപ്പിട്ട നിലിയിലായിരുന്നു കത്ത്.

എന്നാൽ അരവിന്ദ് കെജ്‌രിവാൾ കസ്റ്റഡിയിലിരിക്കുന്ന മുറിയിൽ കമ്പ്യൂട്ടറോ പേപ്പറോ അനുബന്ധ സാധനങ്ങളോ ഇല്ലെന്ന് ഇഡി വ്യക്തമാക്കുന്നു. കെജ്രിവാളിന്‍റെ ഭാര്യ സിനിത കെജ്‌രിവാൾ, പേഴ്സണൽ സെക്രട്ടറി ബിഭവ് കുമാർ എന്നിവർ മാത്രമാണ് കെജ്‌രിവാളിനെ ഇഡി ഓഫിസിലെത്തി കണ്ടത്. ഇത്തരത്തിൽ സന്ദർശന സമയത്താണോ കത്തിൽ ഒപ്പിട്ടു നൽകിയതെന്നും ഇഡി അന്വേഷിക്കുന്നുണ്ട്.

വ്യാഴാഴ്ച രാത്രി അറസ്റ്റിലായ കെജ്രിവാളിനെ കോടതി മാർച്ച് 28 വരെ ഇ.ഡി. കസ്റ്റഡിയിൽ വിട്ടിരുന്നു. അറസ്റ്റിൽനിന്ന് സംരക്ഷണം തേടിയുള്ള കെജ്‌രിവാളിന്റെ അപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി മണിക്കൂറുകൾക്കകമായിരുന്നു വ്യാഴാഴ്ച രാത്രി അദ്ദേഹത്തെ അറസ്റ്റുചെയ്തത്.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു