Arvind Kejriwal 
India

അഞ്ച് തവണ നോട്ടീസ് നല്‍കിയിട്ടും ഹാജരായില്ല; കെജ്‌രിവാളിനെതിരേ ഇഡി കോടതിയിൽ

ഐപിസിയുടെ 174, കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്‍റെ 50-ാം വകുപ്പുകള്‍ പ്രകാരമാണ് ഹര്‍ജി

ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ തുടർച്ചയായി 5 തവണ നോട്ടീസ് നൽകിയിട്ടും ഹജരാവാത്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ കെജ്രിവാളിനെതിരേ ഇഡി കോടതിയെ സമീപിച്ചു. ഡൽഹി റോസ് അവന്യു കോടതിയിലാണ് ഇഡി ഹർജി ഫയൽ ചെയ്തത്. ഐപിസിയുടെ 174, കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്‍റെ 50-ാം വകുപ്പുകള്‍ പ്രകാരമാണ് ഹര്‍ജി.

മുൻപ് നവംബർ 2, ഡിസംബർ 21, ജനുവരി 3, 18, ഫെബ്രുവരി 2 എന്നീ തീയതികളിൽ ഹാജരാവാനാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ തന്നെ അറസ്റ്റ് ചെയ്യാനുള്ള നിയമവിരുദ്ധമായ നീക്കങ്ങളെന്ന് ആരോപിച്ച് കെജ്രിവാൾ 5 നോട്ടീസുകളും തള്ളിക്കളയുകയായിരുന്നു.

യുഎസിൽ 'അമെരിക്ക പാർട്ടി' പ്രഖ്യാപിച്ച് ഇലോൺ മസ്ക്

ഔദ്യോഗിക വസതി ഒഴിയാതെ മുൻ ചീഫ് ജസ്റ്റിസ്‌; പെട്ടെന്ന് ഒഴിയണമെന്ന് സുപ്രീം കോടതി അഡ്മിനിസ്ട്രേഷൻ

മെഡിക്കൽ കോളെജ് അപകടം: റിപ്പോർട്ട് ഉടൻ കൈമാറുമെന്ന് ജില്ലാ കലക്റ്റർ

കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ശക്തമായ മഴ; കടലാക്രമണത്തിന് സാധ്യത

ഷൊർണൂർ-എറണാകുളം പാത മൂന്നുവരിയാക്കും; റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്