Farooq Abdullah 
India

കള്ളപ്പണം വെളുപ്പിക്കൽ; ഫാറൂഖ് അബ്‌ദുല്ലയ്ക്ക് ഇഡി നോട്ടീസ്

ജമ്മു കശ്മീർ ക്രിക്കറ്റ് അസോസിയേഷനിലുണ്ടായ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിലാണ് നടപടി

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നാഷനൽ കോൺഫറൻസ് പ്രസിഡന്‍റ് ഫാറൂഖ് അബ്ദുല്ലയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാവാൻ ഇഡിയുടെ നോട്ടീസ്. വ്യാഴാഴ്ച ശ്രീനഗറിലെ ഇഡി ഓഫീസിൽ ഹാജരാവാനാണ് നോട്ടീസ്.

ജമ്മു കശ്മീർ ക്രിക്കറ്റ് അസോസിയേഷനിലുണ്ടായ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. കേസിൽ 2022 ൽ ഇഡി കുറ്റപത്രം സമർപ്പിച്ചിരുന്നു. ജമ്മു കശ്മീർ ക്രിക്കറ്റ് അസോസിയേഷന്‍റെ ഫണ്ട്, മറ്റുകാര്യങ്ങൾക്കുവേണ്ടി വകമാറ്റി ചെലവഴിച്ചെന്നാണ് ആരോപണം. 2018-ൽ സിബിഐ സമർപ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണ് ഇഡിയുടെ കേസ്.

കൊച്ചിയിൽ നിന്ന് നാല് ടൂറിസം കേന്ദ്രങ്ങളിലേക്ക് സീ പ്ലെയ്ൻ

ജിഎസ്ടി പരിഷ്കരണത്തിന് മന്ത്രിതല സമിതിയുടെ അംഗീകാരം

മെമ്മറി കാർഡ് വിവാദം; അന്വേഷണത്തിന് അഞ്ചംഗ സമിതിയെ നിയോഗിച്ച് 'അമ്മ'

കോതമംഗലത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; വ്യാപാരി മരിച്ചു

അനധികൃത കുടിയേറ്റം; അസമിൽ ആധാർ നിയന്ത്രണം