"ആധാർ ഒരു തിരിച്ചറിയൽ രേഖമാത്രം, പൗരത്വ രേഖയല്ല''; ഗ്യാനേഷ് കുമാർ

 
India

"ആധാർ ഒരു തിരിച്ചറിയൽ രേഖമാത്രം, പൗരത്വ രേഖയല്ല''; ഗ്യാനേഷ് കുമാർ

2 ദിവസത്തെ ബിഹാർ സന്ദർശനത്തിന് ശേഷം തെരഞ്ഞെടുപ്പ് കമ്മിഷൻ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്

Namitha Mohanan

പട്ന: ആധാർ‌ പൗരത്വ രേഖയല്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ ഗ്യാനേഷ് കുമാർ. ആധാർ ഒരു തിരിച്ചറിയൽ രേഖമാത്രമാണെന്നും അതിനെ പൗരത്വ രേഖയായി പരിഗണിക്കാനാവില്ലെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ബിഹാർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷൻ വിളിച്ച് ചേർത്താ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2 ദിവസത്തെ ബിഹാർ സന്ദർശനത്തിന് ശേഷമാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ വാർത്താ സമ്മേളനം വിളിച്ചു ചേർത്തത്.

യോഗ്യതയില്ലാത്തവരെയാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് പട്ടികയിൽ നിന്നും ഒഴിവാക്കിയതെന്നും എല്ലാ സംസ്ഥാനങ്ങളിലും എസ്ഐആർ നടപ്പാക്കുമെന്നും ഗ്യാനേഷ് കുമാർ പറഞ്ഞു. മാത്രമല്ല ആരെയെങ്കിലും പട്ടികയിൽ നിന്നും മനപ്പൂർവം ഒഴിവാക്കിയെന്ന് തോന്നിയെങ്കിലും രാഷ്ട്രീയ പാർട്ടിക്ക് അപേക്ഷ നൽകാമെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.

സമ്മേളനത്തിൽ ബിഹാറിലെ എല്ലാ ജില്ലകളിലുമുള്ള ബൂത്ത് ലെവൽ ഓഫീസർമാർ പങ്കെടുത്തു. ബീഹാറിലെ വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണ വേളയിൽ ബൂത്ത് ലെവൽ ഓഫീസർമാർ നടത്തിയ പ്രവർത്തനത്തെ കമ്മിഷണർ പ്രശംസിച്ചു, 90,000-ത്തിലധികം ബിഎൽഒമാർ എസ്ഐആറിൽ പങ്കെടുത്തുവെന്നും നിശ്ചിത സമയപരിധിക്കുള്ളിൽ എസ്ഐആർ പൂർത്തിയാക്കിയതായും അദ്ദേഹം പറഞ്ഞു.

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനായി തെരഞ്ഞെടുപ്പ് കമ്മിഷൻ 17 പുതിയ സംരംഭങ്ങൾ അവതരിപ്പിച്ചിട്ടുണ്ടെന്ന് ഗ്യാനോഷ് കുമാർ പറഞ്ഞു. പോളിങ് ബൂത്തുകളിലെ വോട്ടർമാരുടെ സൗകര്യാർഥം ഒരു പോളിങ് സ്റ്റേഷനിൽ 1,200 ൽ കൂടുതൽ വോട്ടർമാരെ ഒഴിവാക്കുന്നതിനും, ജനക്കൂട്ടത്തിന്‍റെ എണ്ണം കുറയ്ക്കുന്നതിനും ഏറെ നേരം വരിനിൽക്കുന്നത് ഒഴിവാക്കാനുള്ള പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. മൊബൈൽ ഫോണുകൾ നിക്ഷേപിക്കുന്നതിനായി പോളിങ് സ്റ്റേഷനുകൾക്ക് പുറത്ത് കൗണ്ടറുകൾ അവതരിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

"ക്ഷേത്രഭരണത്തിൽ സർക്കാർ ഇടപെടലുകൾ ഉണ്ടാകേണ്ട കാര്യമില്ല"; ‌വിമർശിച്ച് വെള്ളാപ്പള്ളി നടേശൻ

സംസ്ഥാന ചലച്ചിത്ര പുരസ്കാര ജൂറി: പ്രകാശ് രാജ് ചെയർമാൻ

ട്രെഡ്മില്ലില്‍ നിന്ന് വീണ് രാജീവ് ചന്ദ്രശേഖറിന് പരുക്ക്

വരിഞ്ഞുമുറുക്കി പാക്കിസ്ഥാൻ; ഇന്ത്യ 247 ഓൾഔട്ട്

വീരചരമം വരിച്ച സൈനികന്‍റെ സഹോദരിയെ വിവാഹവേദിയിലേക്ക് അനുഗമിച്ച് സൈനികർ|Video