Election Commission Of India file
India

4 സംസ്ഥാനങ്ങൾ തെരഞ്ഞെടുപ്പിലേക്ക്; തീയതികൾ വെള്ളിയാഴ്ച പ്രഖ്യാപിക്കും

കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് തീയതികളും പ്രഖ്യാപിക്കും

ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ അടക്കം 4 സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് തീയതികള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് പ്രഖ്യാപിച്ചേക്കും. വൈകീട്ട് 3 മണിക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വാര്‍ത്താസമ്മേളനം. ഉപതെരഞ്ഞെടുപ്പുകളുടെ തിയതികളും പ്രഖ്യാപിക്കാനിടയുണ്ട്. വയനാട് ലോക്‌സഭാ മണ്ഡലത്തിലും ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലങ്ങളിലുമാണ് കേരളത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കാനുള്ളത്.

ജമ്മുകശ്മീരിന് പുറമെ, മഹാരാഷ്ട്ര, ഹരിയാന, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പാണ് പ്രഖ്യാപിക്കുക. ഹരിയാന സർക്കാരിന്‍റെ കാലാവധി നവംബര്‍ 3നും, മഹാരാഷ്ട്ര സർക്കാരിന്‍റെ കാലാവധി നവംബര്‍ 26നും, ഝാര്‍ഖണ്ഡ് സർക്കാരിന്‍റെ കാലാവധിയും ഈ വര്‍ഷം ഡിസംബറോടെയും അവസാനിക്കും. സെപ്റ്റംബർ 30നകം ജമ്മു കശ്മീരിൽ നിയമസഭ തെരഞ്ഞെടുപ്പ് നടത്താന്‍ സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. 2014ന് ശേഷം ജമ്മു കാശ്മീരിൽ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ പരിശോധിക്കാനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ അടുത്തിടെ സംസ്ഥാനങ്ങള്‍ സന്ദര്‍ശനം നടത്തിയിരുന്നു.

ഇതോടൊപ്പം വയനാട് ലോക്‌സഭാ മണ്ഡലത്തിലും നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്കൊപ്പം ചേലക്കര, പാലക്കാട് ഉപതെരഞ്ഞെടുപ്പു തീയതികളും പ്രഖ്യാപിച്ചേക്കും. രാഹുൽഗാന്ധി വയനാടി ലോക്‌സഭാ സീറ്റ് ഒഴിഞ്ഞതോടെയാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. പ്രയങ്കാ ഗാന്ധിയാണ് വയനാട്ടിലെ സ്ഥാനാർഥി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് ജില്ലയിലെ ആലത്തൂരിൽ നിന്നും കെ.രാധാകൃഷ്ണന്‍ ജയിച്ചതോടെ ചേലക്കര നിയമസഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കും. ഇതിനോടൊപ്പം ഷാഫി പറമ്പിൽ എംഎൽഎ വടകരയിൽ നിന്ന് ലോക്‌സഭയിലേക്ക് വിജയിച്ചതോടെ പാലത്താട് മണ്ഡലത്തിലും ഉപതെരഞ്ഞെടുപ്പ് നടക്കും.

"ഏഷ്യാ കപ്പിൽ പങ്കെടുക്കാം"; പാക് ഹോക്കി ടീമിനെ തടയില്ലെന്ന് കായികമന്ത്രാലയം

തെരുവുനായ ആക്രമണം; തിരുവനന്തപുരത്ത് ഇരുപതോളം പേർക്ക് പരുക്ക്

ജൂ‌ലൈ 8ന് സ്വകാര്യ ബസ് പണിമുടക്ക്; 22 മുതൽ അനിശ്ചിതകാല സമരം

വെള്ളിയാഴ്ച കെഎസ്‌യു സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്

മെഡിക്കൽ കോളെജ് അപകടം ആരോഗ‍്യമന്ത്രി നിസാരവത്കരിച്ചു: തിരുവഞ്ചൂർ