പൂഞ്ച് ജില്ലയിൽ നിയന്ത്രണ രേഖയ്ക്ക് സമീപം നുഴഞ്ഞുകയറ്റ ശ്രമം; സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടുന്നു

 
India

പൂഞ്ച് ജില്ലയിൽ നുഴഞ്ഞുകയറ്റ ശ്രമം; സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

ചൊവ്വാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്

Namitha Mohanan

ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ നിയന്ത്രണ രേഖയ്ക്കു സമീപം നുഴഞ്ഞുകയറ്റ ശ്രമത്തെത്തുടർന്ന് സുരക്ഷാ സേനയും ഭീകരരും തമ്മിൽ വെടിവയ്പ്പ്. ചൊവ്വാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്.

ദേഗ്വാർ സെക്റ്ററിലെ കൽസിയൻ-ഗുൽപൂർ പ്രദേശത്ത് അതിർത്തി കടന്ന് നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ടോ മൂന്നോ ഭീകരരുടെ സംഘത്തെ ഇന്ത്യൻ സൈന്യം തടഞ്ഞതിനെ തുടർന്നാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.

രണ്ട് ഭീകരർക്കു നേരെ വെടിയുതിർത്തതായി വിവരമുണ്ടെങ്കിലും അവർ മരിച്ചെന്ന കാര്യത്തിൽ സ്ഥിരീകരണമില്ല. ഓപ്പറേഷൻ ഇപ്പോഴും തുടരുന്നതിനാൽ മറ്റ് ഔദ്യോഗിക സ്ഥിരീകരണം ലഭ്യമല്ല.

എസ്എച്ച്ഒ മാറി വീണ്ടും എസ്ഐ വരും, സിഐക്ക് സ്റ്റേഷൻ ചുമതല ഇല്ല

'ഫുൾ എ പ്ലസ്' കുറച്ചത് ബോധപൂർവം

നാല് എംഎൽഎമാർ ഉണ്ടായിട്ടും മന്ത്രിയില്ല: സഭയ്ക്ക് പരാതി

പ്ലസ് വൺ പ്രവേശന നടപടി 25 മുതൽ

സത്യപ്രതിജ്ഞ തിങ്കളാഴ്ച; തർക്കം തീരാതെ വകുപ്പ് വിഭജനം, ടേം വ്യവസ്ഥയിലും മന്ത്രിമാർ