അരവിന്ദ് കെജ്‌രിവാൾ 
India

ഇടക്കാലാശ്വാസമില്ല; കെജ്‌രിവാൾ കസ്റ്റഡിയിൽ തുടരും

ഏപ്രിൽ 3ന് ഹർജി വീണ്ടും പരിഗണിക്കും.

നീതു ചന്ദ്രൻ

ന്യൂഡൽഹി: എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റിന്‍റെ കസ്റ്റഡിയിൽ നിന്ന് അടിയന്തരമായി മോചിപ്പിക്കണമെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ആവശ്യം അംഗീകരിക്കാതെ ഡൽഹി ഹൈക്കോടതി. ഇടക്കാലാശ്വാസം നൽകാൻ കോടതി വിസമ്മതിച്ചു. മദ്യ നയക്കേസിൽ തന്നെ അറസ്റ്റ് ചെയ്തതും റിമാൻഡിൽ വച്ചിരിക്കുന്നതും ചോദ്യം ചെയ്തു കൊണ്ട് കെജ്‌രിവാൾ സമർപ്പിച്ച ഹർജിയിൽ ഇഡിയോട് ഏപ്രിൽ രണ്ടിനകം കോടതി മറുപടി ആവശ്യപ്പെട്ടിട്ടുണ്ട്. ഏപ്രിൽ 3ന് ഹർജി വീണ്ടും പരിഗണിക്കും. അതു വരെ കെജ്‌രിവാൾ കസ്റ്റഡിയിൽ തുടരും.

കഴിഞ്ഞ 21നാണ് മദ്യ നയ അഴിമതിക്കേസിൽ ഇഡി കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്. മാർച്ച് 28 വരെ കെജ്‌രിവാളിനെ കോടതി റിമാൻഡ് ചെയ്തിട്ടുമുണ്ട്. ഇഡിക്കെതിരേ ശക്തമായ വാദങ്ങളാണ് കെജ്‌രിവാളിനു വേണ്ടി ഹാജരായ അഭിഭാഷകൻ അഭിഷേക് മനു സിങ്‌വി ഉന്നയിച്ചത്.

എന്നാൽ കെജ്‌രിവാൾ അറസ്റ്റിനെതിരേ നൽകിയ ഹർജിയുടെ പകർപ്പ് ലഭിക്കാൻ വൈകിയെന്ന് ഇഡി കോടതിയെ അറിയിച്ചു.

കാർഗോ സേവനം തുടങ്ങാൻ കെഎസ്ആർടിസി

ആശുപത്രികൾക്കുവേണ്ടി ഗൂഗിൾ സെർച്ച് ചെയ്യുന്നവരെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ്

ഹെലികോപ്റ്റർ കരാർ: ഇനി പറക്കുന്ന സമയത്തിനു മാത്രം പണം

പരിവാഹൻ പണിമുടക്കി; വാഹനങ്ങൾ ചെക്ക്പോസ്റ്റിൽ കുടുങ്ങി

ഗ്ലോബൽ നായർ ഉച്ചകോടി സമാപിച്ചു; മന്നത്ത് പദ്മനാഭന്‍റെ പ്രതിമ സ്ഥാപിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി