അമൃത്‌സറിലെ ക്ഷേത്രത്തിനരികിൽ സ്ഫോടനം; പാക് ബന്ധമെന്ന് സംശയം

 
India

അമൃത്‌സറിലെ ക്ഷേത്രത്തിനരികിൽ സ്ഫോടനം; പാക് ബന്ധമെന്ന് സംശയം

ക്ഷേത്രത്തിന്‍റെ ചുമരുകൾക്കും ജനലുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

അമൃത്‌സർ: അമൃത്‌സറിലെ ക്ഷേത്രത്തിനരികിൽ സ്ഫോടനം. സ്ഫോടനത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല. താക്കൂർ ദ്വാർ ക്ഷേത്രത്തിനു മുൻ‌പിലൂടെ മോട്ടോർ സൈക്കിളിൽ കടന്നു പോകുന്ന അജ്ഞാതർ അൽപ്പസമയം ക്ഷേത്രത്തിനരികിൽ വണ്ടി നിർത്തുന്നതും ഗ്രനേഡ് വലിച്ചെറിയുന്നതുംസിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. പുലർച്ച രണ്ട് മണിയോടെ ക്ഷേത്രത്തിലെ പുരോഹിതനാണ് ഇക്കാര്യം പൊലീസിനെ അറിയിച്ചത്.

ആക്രമണ സമയത്ത് പുരോഹിതൻ ക്ഷേത്രത്തിനകത്ത് ഉണ്ടായിരുന്നു. പൊലീസും ഫൊറൻസിക് ടീമും സ്ഥലത്തെത്തി പരിശോധന നടത്തി. ക്ഷേത്രത്തിന്‍റെ ചുമരുകൾക്കും ജനലുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

ആക്രമണത്തിന് പിന്നിൽ പാക്കിസ്ഥാൻ ബന്ധമുണ്ടാകാൻ സാധ്യതയുള്ളതായി പൊലീസ് കമ്മിഷണർ ഗുർപ്രീത് ഭുല്ലാർ പറഞ്ഞു.

അയ്യപ്പസംഗമം: യുഡിഎഫിൽ അഭിപ്രായഭിന്നത

തൃശൂർ ലുലു മാൾ പദ്ധതി: നിയമപരമായി മുന്നോട്ട് പോകുമെന്ന് എം.എ. യൂസഫലി

ഇന്ത്യൻ താരിഫ് യുഎസിനെ കൊല്ലുന്നു: ട്രംപ്

ഇന്ത്യ റഷ്യയിൽനിന്ന് കൂടുതൽ വ്യോമ പ്രതിരോധ സംവിധാനങ്ങൾ വാങ്ങും

അമീബയും ഫംഗസും ബാധിച്ച പതിനേഴുകാരൻ തിരികെ ജീവിതത്തിലേക്ക്; ലോകത്ത് ഇതാദ്യം