നീലലോഹിതദാസൻ നാടാർ

 
India

ലൈംഗികാതിക്രമ കേസ്; നീലലോഹിതദാസൻ നാടാരെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരേ സുപ്രീം കോടതിയെ സമീപിച്ച് പരാതിക്കാരി

സുപ്രീം കോടതി വൈകാതെ തന്നെ അപ്പീൽ പരിഗണിച്ചേക്കും

Aswin AM

ന‍്യൂഡൽഹി: ആർജെഡി നേതാവും മുൻ മന്ത്രിയുമായ ഡോ. എ. നീലലോഹിതദാസൻ നാടാരെ ലൈംഗികാതിക്രമക്കേസിൽ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി ഉത്തരവിനെതിരേ സുപ്രീം കോടതിയെ സമീപിച്ച് അതിജീവിത. ഹൈക്കോടതി വിധിയിൽ പിഴവുകളുള്ളതായും എല്ലാ വിശദാംശങ്ങളും കോടതി പരിശോധിച്ചില്ലെന്നും പരാതിക്കാരി നൽകിയ അപ്പീലിൽ പറയുന്നു.

സുപ്രീം കോടതി വൈകാതെ തന്നെ അപ്പീൽ പരിഗണിച്ചേക്കും. 1999ൽ ഐഎഫ്എസ് ഉദ‍്യോഗസ്ഥയെ കോഴിക്കോട് ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചുവരുത്തുകയും തിരിച്ചിറങ്ങുന്ന സമയത്ത് മോശമായി പെരുമാറിയെന്നുമായിരുന്നു പരാതി.

എറണാകുളം ജുഡീഷ‍്യൽ മജിസ്ട്രേറ്റ് കോടതി ഒരു വർഷത്തേക്ക് നീലലോഹിതദാസൻ നാടാരെ ശിക്ഷിച്ചിരുന്നുവെങ്കിലും ജില്ലാ കോടതിയുടെ വിധിക്കെതിരേ നാടാർ നൽകിയ ഹർജിയിൽ ശിക്ഷാവിധി റദ്ദാക്കുകയും ലോഹിതദാസൻ നാടാരെ വെറുതെ വിടുകയുമായിരുന്നു. ഈ ഉത്തരവിനെതിരേയാണ് നിലവിൽ പരാതിക്കാരി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

പൾസർ സുനിക്കൊപ്പമുള്ള ദിലീപിന്‍റെ ചിത്രം പൊലീസ് ഫോട്ടോഷോപ്പിൽ നിർമിച്ചത്; പുരുഷന്മാരെ വേട്ടയാടരുതെന്ന് രാഹുൽ ഈശ്വർ

ശബരിമല സ്വർണക്കൊള്ള കേസ്; മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാർ അറസ്റ്റിൽ

മാർട്ടിൻ പങ്കുവച്ച വീഡിയോ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് അതിജീവിതയുടെ പരാതി; വീഡിയോ പ്രചരിപ്പിച്ച ലിങ്കുകളും ഹാജരാക്കി

ഡൽഹിയിലെ വായു മലിനീകരണം; നിർമാണ തൊഴിലാളികൾക്ക് 10000 രൂപയുടെ ധനസഹായം, ഓഫീസുകളിലെ 50 ശതമാനം ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം

ബോണ്ടി ബീച്ച് വെടിവയ്പ്പ്; പ്രതിക്കെതിരേ ഭീകരവാദവും കൊലപാതകവും ഉൾപ്പടെ 59 കുറ്റങ്ങൾ ചുമത്തി