അശ്ലീല ചുവയോടെ സംസാരിക്കുന്നു; വകുപ്പ് മേധാവിക്കെതിരേ പ്രധാനമന്ത്രിക്ക് കത്തയച്ച് വനിത നഴ്സുമാർ
ന‍്യൂഡൽഹി: മോശമായി പെരുമാറിയ വകുപ്പ് മേധാവിക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നാവശ‍്യപ്പെട്ട് നഴ്സുമാർ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. ഡൽഹി എയിംസിലാണ് സംഭവം.
അശ്ലീല ചുവയോടെ സംസാരിക്കുന്നുവെന്നും അധിക്ഷേപകരമായി വാക്കുകൾ ഉപയോഗിക്കുന്നുവെന്നുമാണ് ആരോപണം. ഹൃദയ ശസ്ത്രക്രിയ മേധാവി ഡോ. എ.കെ. ബിസോയിക്കെതിരേ നടപടിയെടുക്കണമെന്നാണ് എയിംസിലെ വനിതാ നഴ്സുമാരുടെ ആവശ‍്യം.