കെ. സേതു സെൽവം
ചെന്നൈ: സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് പുതുച്ചേരിയിലെ മുതിർന്ന നേതാവിനെ സിപിഐ പുറത്താക്കി. നിർവാഹണ സമിതി അംഗമായ കെ. സേതു സെൽവത്തെ ആണ് പാർട്ടിയിൽ നിന്നും പുറത്താക്കിയത്. ഇയാൾ പുതുച്ചേരിയിലെ പ്രമുഖ ട്രെഡ് യൂണിയൻ നേതാവാണ് സേതു സെൽവം.
ഭൂമിതർക്കം പരിഹരിക്കാൻ ഫ്രഞ്ച് പൗരനിൽ നിന്നും 15 ലക്ഷം രൂപ കൈപ്പറ്റിയതിനാണ് നടപടി. തെളിവു സഹിതം പാർട്ടിക്ക് പരാതി നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. പാർട്ടി പദവികൾ രാജിവയ്ക്കുന്നതായി സെൽവം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.