മോദിയെ അധിക്ഷേപിച്ചത് 25കാരിയെന്ന് എഫ്ഐആർ; 15 വയസേ ഉള്ളൂവെന്ന് പെൺകുട്ടി

 
India

മോദിയെ അധിക്ഷേപിച്ചത് 25കാരിയെന്ന് എഫ്ഐആർ; 15 വയസേ ഉള്ളൂവെന്ന് പെൺകുട്ടി

പ്രതിഷേധിച്ചവർക്കെതിരേ കേസ് എടുക്കരുതെന്ന നിബന്ധന ഉൾപ്പെടെ അംഗീകരിച്ചതോടെയാണ് കോക്രോച്ച് ജനതാ പാർട്ടി ജന്തർ മന്തറിലെ പ്രതിഷേധം അവസാനിപ്പിച്ചത്.

നീതു ചന്ദ്രൻ

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പ്രക്ഷോഭത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ചുവെന്നാരോപിച്ച് 15കാരിക്കെതിരേ കേസ്. നോയ്ഡ പൊലീസാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. കേസ് പിന്നീട് പാർലമെന്‍റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. എഫ്ഐആറിൽ പെൺകുട്ടിക്ക് 25 വയസാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ തനിക്ക് വെറും 15 വയസ് മാത്രമേ ഉള്ളൂവെന്ന് പെൺകുട്ടി വിഡിയോയിലൂടെ വ്യക്തമാക്കി.

പ്രധാനമന്ത്രിക്കെതിരേ മോശം വാക്കുകൾ ഉപയോഗിച്ചതിൽ മാപ്പപേക്ഷിച്ചു കൊണ്ടുള്ള വിഡിയോ ആണ് പെൺകുട്ടി പുറത്തു വിട്ടിരിക്കുന്നത്. ഇതെന്‍റെ ആദ്യത്തെയും അവസാനത്തെയും തെറ്റായി കണക്കാക്കണമെന്നും രാജ്യത്തോട് മുഴുവൻ മാപ്പ് ചോദിക്കുന്നുവെന്നും പെൺകുട്ടി വ്യക്തമാക്കിയിട്ടുണ്ട്. പ്രതിഷേധിച്ചവർക്കെതിരേ കേസ് എടുക്കരുതെന്ന നിബന്ധന ഉൾപ്പെടെ അംഗീകരിച്ചതോടെയാണ് കോക്രോച്ച് ജനതാ പാർട്ടി ജന്തർ മന്തറിലെ പ്രതിഷേധം അവസാനിപ്പിച്ചത്.

എന്നാൽ രാജ്യത്ത് വിവിധയിടങ്ങളിലായി വിദ്യാർഥികൾക്കെതിരേ കേസെടുക്കുന്നതായി അറിയുന്നുണ്ടെന്നും വാഗ്ദാനം ലംഘിച്ചാൽ വീണ്ടും തെരുവിലിറങ്ങുമെന്നും സിജെപി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

'വിദ‍്യാർഥി സംഘടനാ പ്രവർത്തനം നിരോധിക്കാനുള്ള കേരള സർവകലാശാലയുടെ നീക്കം അപലപനീയം'; പിണറായി വിജയൻ

വോട്ടർ പട്ടികയിൽ പൊരുത്തക്കേട്; തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നോട്ടീസ് ലഭിച്ചവരിൽ രേഖ ഗുപ്തയും കെജ്‌രിവാളും

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് പദ്ധതിയിലെ ക്രമക്കേട് വിജിലൻസ് അന്വേഷിക്കും; ഉത്തരവിട്ട് ആഭ‍്യന്തര മന്ത്രി

ട്രാൻസ്ജെൻഡർ നടിയെ അപകീർത്തിപ്പെടുത്തി; ഇൻഫ്ലുവൻസർ 'ഹെലൻ ഓഫ് സ്പാർട്ട' അറസ്റ്റിൽ

2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾ സ്വീകരിക്കില്ല; കടുത്ത തീരുമാനവുമായി പെട്രോൾ പമ്പ് അസോസിയേഷൻ