ഡൽഹി സാകേത് മാളിലെ തിയെറ്ററിൽ തീപിടുത്തം; ഷോകൾ മാറ്റി
ന‍്യൂഡൽഹി: ഡൽഹിയിലെ സാകേത് മാളിലെ തിയെറ്ററിൽ തീപിടുത്തം. പിവിആർ തിയെറ്ററിലാണ് തീപിടുത്തമുണ്ടായത്. ബുധനാഴ്ച വൈകുന്നരേത്തോടെയായിരുന്നു സംഭവം. ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചാണ് നിയന്ത്രണ വിധേയമാക്കിയത്.
ഷോ നടക്കുന്നതിനിടെയാണ് തിയെറ്ററിലെ സ്ക്രീനിൽ തീപിടുത്തമുണ്ടായത്. ഇതോടെ മാളിലെ തിയെറ്ററിൽ സിനിമ പ്രദർശനം നിർത്തിവച്ചു. നിലവിൽ മറ്റു ഷോകളല്ലൊം തന്നെ മാറ്റിവച്ചതായി അധികൃതർ അറിയിച്ചു.