സേലം: സേലം മെഡിക്കൽ കോളെജ് ആശുപത്രിയിൽ തീപിടിത്തം. ബുധനാഴ്ച രാവിലെയോടെ അത്യഹിത വിഭാഗത്തിന്‍റെ മുകൾ നിലയ്ക്കാണ് തീപിടിച്ചതെന്നാണ് റിപ്പോർട്ട്. അടിയന്തര പരിചരണത്തിലുള്ള ആളുകളെ മറ്റൊരു കെട്ടിടത്തിലേക്കും മറ്റ് രോഗികളെ ഒഴിപ്പിക്കൽ പുരോഗമിക്കുകയാണ്. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.