India

ചരിത്ര നേട്ടവുമായി രാജ്യം: ആദ്യത്തെ അണ്ടര്‍വാട്ടര്‍ മെട്രൊ പരീക്ഷണയോട്ടം വിജയകരം

പരീക്ഷണ യാത്രകള്‍ വിജയകരമായി പൂര്‍ത്തിയാകുന്നതോടെ സമുദ്രനിരപ്പിൽനിന്ന് ഏറ്റവും താഴെയായി സ്ഥിതിചെയ്യുന്ന മെട്രൊ സ്‌റ്റേഷനായി ഹൗറ മാറും

MV Desk

ന്യൂഡൽഹി: രാജ്യത്ത് ആദ്യത്തെ അണ്ടര്‍വാട്ടര്‍ മെട്രൊ ട്രെയിൻ പരീക്ഷണയോട്ടം വിജയകരമായി പൂർത്തിയാക്കി. കൊൽക്കത്ത മെട്രൊയാണ് കഴിഞ്ഞ ദിവസം പരീക്ഷണയോട്ടം നടത്തിയത്. ഹൂ​ഗ്ലി നദിയ്ക്ക് കീഴെ 32 മീറ്റര്‍ താഴ്ചയിൽ നിർമിച്ച തുരങ്കം വഴിയാണ് മെട്രൊ ട്രെയിൻ പാഞ്ഞത്. കൊല്‍ക്കത്ത മുതല്‍ ഹൗറ വരെയായിരുന്നു പരീക്ഷണയോട്ടം.

പരീക്ഷണ യാത്രകള്‍ വിജയകരമായി പൂര്‍ത്തിയാകുന്നതോടെ സമുദ്രനിരപ്പിൽനിന്ന് ഏറ്റവും താഴെയായി സ്ഥിതിചെയ്യുന്ന മെട്രൊ സ്‌റ്റേഷനായി ഹൗറ മാറും. ഹൂഗ്ലി നദിക്കു താഴെയുള്ള തുരങ്കത്തിലൂടെ 45 സെക്കന്‍ഡിനകം 520 മീറ്റര്‍ യാത്ര ചെയ്യാനാകുമെന്നാണ് വിലയിരുത്തൽ.

ഹൗറ മൈതാനം മുതൽ എസ്പ്ലനേഡ് വരെയുള്ള 4.8 കിലോമീറ്റർ ഭൂഗർഭ ഭാഗത്ത് ട്രയൽ റണ്ണിനായി രണ്ട് മെട്രൊ റേക്കുകൾ എസ്പ്ലനേഡ് സ്റ്റേഷനിൽ നിന്ന് ഹൗറ മൈതാൻ സ്റ്റേഷനിലേക്ക് എത്തിച്ചിരുന്നു. കൊല്‍ക്കത്തയിലെ ജനങ്ങള്‍ക്ക് ആധുനിക ഗതാഗത സംവിധാനം ലഭ്യമാക്കുന്നതിനുള്ള വിപ്ലവകരമായ ചുവടുവെപ്പാണിത്.

മോദി മഹാനായ മനുഷ്യൻ, നല്ല സുഹൃത്ത്; അടുത്തകൊല്ലം ഇന്ത്യ സന്ദർശിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു; വിവിധ ജില്ലകളിൽ യെലോ അലർട്ട്

എയർ ട്രാഫിക് കൺ‌ട്രോൾ തകരാറിൽ; ഡൽഹി വിമാനത്താവളത്തിൽ നൂറിലധികം വിമാനങ്ങൾ വൈകുന്നു

ശബരിമല സ്വർണക്കൊള്ള: മന്ത്രിയും പെടും?

ടി.കെ. ദേവകുമാർ ദേവസ്വം ബോർഡ് പ്രസിഡന്‍റായേക്കും